കു​ടി​വെ​ള്ള​ത്തി​നും കൃ​ഷി​ക്കും ഉൗ​ന്ന​ൽ ന​ൽ​കി അ​മ്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്

കൽപറ്റ: കുടിവെള്ളമേഖലക്കും കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്കും ഉൗന്നൽ നൽകി അമ്പലവയൽ ഗ്രാമപഞ്ചായത്ത് ബജറ്റ്. വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമാക്കി വൈസ് പ്രസിഡൻറ് എ.കെ. സുബൈദ അവതരിപ്പിച്ച ബജറ്റിൽ പ്ലാസ്റ്റിക് നിർമാർജനത്തിനും വയോജനങ്ങൾക്കുൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകിയിട്ടുണ്ട്. സമ്പൂർണ ഭവനപദ്ധതി ലക്ഷ്യമാക്കിയുള്ള ലൈഫ് പാർപ്പിട പദ്ധതിക്ക് പ്രത്യേക ഫണ്ടും വകയിരുത്തി. പ്രതീക്ഷിത വരുമാനമായി 21,89,74,355 രൂപയും പ്രതീക്ഷിത െചലവായി 21,66,33,600 രൂപയും നീക്കിബാക്കിയായി 23,40,755 രൂപയുമാണ് ബജറ്റിൽ വകയിരുത്തിയത്. പഞ്ചായത്ത് സെക്രട്ടറി എ.ആർ. ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് സീത വിജയൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ, അംഗങ്ങൾ, പഞ്ചായത്തിലെ വിവിധ നിർവഹണ ഉദ്യോഗസ്ഥർ പൗരപ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.