പ​ദ്ധ​തി നി​ർ​വ​ഹ​ണം: ജി​ല്ല​യി​ൽ ഒ​ന്നാം​സ്​​ഥാ​ന​ത്ത്​ ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്ത്

കൽപറ്റ: 2016-17 സാമ്പത്തിക വർഷത്തിൽ വാർഷിക പദ്ധതി നിർവഹണത്തിൽ 90.78 ശതമാനം തുക ചെലവഴിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വയനാട് ജില്ലയിൽ ഒന്നാംസ്ഥാനത്തെത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ 2016--17 സാമ്പത്തിക വർഷത്തിൽ വിവിധ മേഖലകളിൽ അനുവദിച്ച വികസന ഫണ്ട് പൊതുവിഭാഗത്തിൽ 1,40,12,299 രൂപയും പ്രത്യേക ഘടക പദ്ധതി വിഭാഗത്തിൽ 12,49,771 രൂപയും പട്ടികവർഗ ഉപപദ്ധതി വിഭാഗത്തിൽ 1,50,98,664 രൂപയും ഉൾപ്പെടെ ആകെ 3,03,60,734 രൂപ ജില്ല ആസൂത്രണ സമിതി അംഗീകരിച്ച വിവിധ പദ്ധതികളുടെ നിർവഹണത്തിനായി ചെലവഴിച്ചു. 13-ാം ധനകാര്യ കമീഷൻ ഗ്രാൻറ് ഇനത്തിൽ ലഭിച്ച തുകയിൽ 72,78,301 രൂപയും ലോകബാങ്ക് വിഹിതം 46,41,670 രൂപയും മെയിൻറനൻസ് ഗ്രാൻറ് റോഡ് വിഭാഗത്തിൽ അനുവദിച്ച 37,92,891 രൂപയും മെയിൻറനൻസ് ഗ്രാൻറ് റോഡിതര വിഭാഗത്തിൽ അനുവദിച്ച 35,94,905 രൂപയും പഞ്ചായത്ത് തനത് ഫണ്ട് 76,12,000 രൂപയും നിർദിഷ്ട പദ്ധതികൾക്കായി ചെലവഴിച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2,97,48,000 രൂപ ചെലവഴിച്ച് 1,05,476 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. 2016--17 സാമ്പത്തിക വർഷത്തിൽ പഞ്ചായത്തിൽ പിരിച്ചെടുക്കാനുണ്ടായിരുന്ന വസ്തുനികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീസ് എന്നിവ ഇനത്തിൽ 93,04,546 രൂപയും (90.21) പിരിച്ചെടുത്ത് മെച്ചപ്പെട്ട നികുതി പിരിവ് ലക്ഷ്യം കൈവരിച്ചു. പഞ്ചായത്തിന് വിവിധ േസ്രാതസ്സുകളിൽ ലഭിച്ച ഫണ്ട് ജില്ല ആസൂത്രണ സമിതി അംഗീകരിച്ച വിവിധ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കിയാണ് ഈ ലക്ഷ്യം കൈവരിച്ചതെന്ന് ബന്ധെപ്പട്ടവർ പറഞ്ഞു. നിർവഹണ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുള്ള പഞ്ചായത്ത് സെക്രട്ടറിതല പ്രവർത്തന മികവിെൻറ ഫലമാണ് ഈ നേട്ടം. ലക്ഷ്യം കൈവരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയുമായി സഹകരിച്ച വർക്കിങ് ഗ്രൂപ് അംഗങ്ങൾ, പഞ്ചായത്ത് മെംബർമാർ, പഞ്ചായത്ത് ജീവനക്കാർ, നിർവഹണ ഉദ്യോഗസ്ഥർ, വിവിധ മേഖലയിലെ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർക്ക് പഞ്ചായത്ത് പ്രസിഡൻറ് കടവൻ ഹംസ, വൈസ് പ്രസിഡൻറ് ഷീല രാമദാസ്, സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എം. ഫൈസൽ, ഇബ്രാഹിം കേളോത്ത്, ശകുന്തള സജീവൻ എന്നിവർ നന്ദി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.