പ​ണി​മു​ട​ക്ക് ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ചി​ല്ല

കൽപറ്റ: കേന്ദ്ര സർക്കാറിെൻറ തെറ്റായ നയങ്ങൾക്കെതിരെ സംയുക്ത േട്രഡ് യൂനിയെൻറ നേതൃത്വത്തിൽ നടത്തിയ മോേട്ടാർവാഹന പണിമുടക്ക് ജില്ലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചില്ല. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തുകളിൽ സജീവമായപ്പോൾ ടാക്സി വാഹനങ്ങൾ പൂർണമായും പണിമുടക്കിൽ പെങ്കടുത്തു. കടകേമ്പാളങ്ങൾ മിക്കതും തുറന്നുപ്രവർത്തിച്ചതോടെ പണിമുടക്കിൽ ജനം ബുദ്ധിമുട്ടിയില്ല. സർക്കാർ ഒാഫിസുകളിൽ ഹാജർനില ഉയർന്നതായിരുന്നു. ഇതര ജില്ലകളിലേക്കടക്കം കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയത് ജനത്തിന് ആശ്വാസമായി. സ്വകാര്യ വാഹനങ്ങൾ തടയാൻ സമരക്കാർ രംഗത്തുണ്ടായിരുന്നില്ല. ഇത് വിനോദസഞ്ചാരികളടക്കമുള്ളവർക്ക് അനുഗ്രഹമായി. ട്രേഡ് യൂനിയൻ നേതാക്കളുടെ നേതൃത്വത്തിൽ പണിമുടക്കിന് അഭിവാദ്യമർപ്പിച്ച് കൽപറ്റ ടൗണിൽ പ്രകടനം നടത്തി. തെറ്റായ നയങ്ങളുടെ ഭാഗമായി മോട്ടോർ മേഖലയിൽ ഇൻഷുറൻസ് തുക വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് 24 മണിക്കൂർ നടത്തുന്ന പണിമുടക്കിെൻറ ഭാഗമായിരുന്നു പ്രകടനം. ഗീരിഷ് കൽപറ്റ, കെ. സുഗതൻ, സാലി റാട്ടക്കൊല്ലി, എസ്. മണി, കെ.പി. ബഷീർ, കുഞ്ഞുട്ടി, നാസർ, കബീർ, അസീസ്, ആൻറണി, മുബാറക്, ഹകീം, റിയാസ്, ഗിരീഷ്, ഉണ്ണി, പ്രകാശൻ എന്നിവർ നേതൃത്വം നൽകി. സുല്‍ത്താന്‍ ബത്തേരി: മോട്ടോര്‍ വാഹന പണിമുടക്ക് ബത്തേരിയിലും ജനജീവിതത്തെ ബാധിച്ചില്ല. ഭൂരിഭാഗം കടകളും തുറന്നുപ്രവര്‍ത്തിച്ചു. എന്നാല്‍, തിരക്ക് കുറവായിരുന്നു. സമരം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി മുന്‍കരുതലുകള്‍ സ്വീകരിച്ചു. ബത്തേരി ഡിപ്പോയില്‍നിന്ന് 79 സര്‍വിസുകള്‍ നടത്തി. സ്വകാര്യ ബസുകള്‍ കൂടുതലായി സര്‍വിസ് നടത്തിയിരുന്ന റൂട്ടില്‍ പ്രത്യേകം സര്‍വിസുകള്‍ ക്രമീകരിച്ചു. പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂനിയെൻറ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.