തെ​നേ​രി ഫാ​ത്തി​മ ദേ​വാ​ല​യം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​കു​ന്നു; ​പ്ര​ഖ്യാ​പ​നം നാ​ളെ

കാക്കവയൽ: തെനേരി ഫാത്തിമ മാതാ ദേവാലയത്തെ തീർഥാടനകേന്ദ്രമായി ഉയർത്തുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കും. തീർഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നതിെൻറ ഭാഗമായി നാളെ മുതൽ ആറ് വരെ വൈകുന്നേം നാല് മുതൽ രാത്രി ഒമ്പത് വരെ ദേവാലയത്തിൽ മാനന്തവാടി സിയോൻ ധ്യാനകേന്ദ്രത്തിെൻറ നേതൃത്വത്തിൽ മരിയൻ ധ്യാനം ഉണ്ടാകും. 1948ൽ സ്ഥാപിതമായ തെനേരി ദേവലായം വയനാട്ടിൽ മാനന്തവാടി രൂപതക്കു കീഴിൽ ഫാത്തിമ മാതാവിെൻറ നാമധേയത്തിലുള്ള ഏക പള്ളിയാണ്. 2006 ഒക്ടോബർ 22ന് പോർചുഗലിൽനിന്നു കൊണ്ടുവന്ന ഫാത്തിമ മാതാവിെൻറ തിരുസ്വരൂപം തെനേരി പള്ളിയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തീർഥാടനകേന്ദ്രമായി ഉയർത്തുന്നതിെൻറ ഭാഗമായി ഒരു വർഷം നീളുന്ന ആത്മീയ പരിപാടികളാണ് ഇടവകയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. വികാരി ഫാ. സജി കോട്ടായിൽ, ബെന്നി വെട്ടിക്കൽ, ഷിജു നെല്ലിനിൽക്കുംതടത്തിൽ, ബേബി ജോസഫ്, ജോസ് മടുക്കയിൽ, ജോസ് പീച്ചാട്ടുകുടി, ജയിംസ് കല്ലറയ്ക്കൽ, പാപ്പച്ചൻ കൈതമറ്റം, തങ്കച്ചൻ കണ്ണങ്കല്ലേൽ, സജി പാറയ്ക്കൽ, ബിജു കൈതമറ്റം എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും. മാതാവിെൻറ ദർശന ശതാബ്ദിയോടനുബന്ധിച്ച് 2017 നവംബർ 27 വരെ വിശ്വാസികൾക്ക് പൂർണദണ്ഡ വിമോചനം പ്രാപിക്കാൻ ഫാത്തിമ മാതാവിെൻറ ദേവാലയം സന്ദർശിച്ച് പ്രാർഥിച്ചാൽ മതിയെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.