കൽപറ്റ: ന്യൂട്രിമിക്സ് യൂനിറ്റുകളുടെ നിലവാര പരിശോധനക്ക് കടുംബശ്രീ പുതിയ സംവിധാനമൊരുക്കുന്നു. സാമൂഹികനീതി വകുപ്പിന് കീഴിലുള്ള അംഗൻവാടികളിൽ രജിസ്റ്റർ ചെയ്ത ആറുമാസം മുതൽ മൂന്നുവയസ്സ് വരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്ന പൂരിത പോഷകാഹാരമായ അമൃതം നിർമിക്കുന്ന ന്യൂട്രിമിക്സ് യൂനിറ്റുകളുടെ പ്രവർത്തന നിലവാര പരിശോധന ഉടൻ നടത്തുെമന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. സർക്കാർ അംഗീകരിച്ച ബാഹ്യ ഏജൻസിയാകും ജില്ലയിൽ പ്രവർത്തിക്കുന്ന 10 ന്യൂട്രിമിക്സ് യൂനിറ്റുകളുടെ നിലവാരം അളക്കുക. വൃത്തി, അടിസ്ഥാന സൗകര്യങ്ങൾ, പരിപാലനം, അസംസ്കൃത വസ്തുക്കളുടെ കൃത്യതയാർന്ന ഉപയോഗം, അമൃതം പൊടിയുടെ ഗുണപരമായ നിർമാണം, സമയബന്ധിതമായ വിതരണം തുടങ്ങിയവ മാനദണ്ഡമാക്കി യൂനിറ്റുകളെ തരംതിരിക്കും. മികച്ച നിലവാരം പുലർത്തുന്ന യൂനിറ്റുകൾക്ക് എ ഗ്രേഡ് നൽകും. തുടർപ്രവർത്തനം അൽപം മോശമായ യൂനിറ്റുകളാണ് ബി ഗ്രേഡിൽ ഉൾപ്പെടുന്നത്. ഇത്തരം യൂനിറ്റുകൾക്ക് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് മൂന്നുമാസം സാവകാശം നൽകും. ഈ സമയത്തിനുള്ളിൽ പ്രവർത്തനം മെച്ചപ്പെടാത്തവയും തീരെ മികവ് പുലർത്താത്തവയും സി ഗ്രേഡിലാണ് ഉൾപ്പെടുക. സി ഗ്രേഡ് യൂനിറ്റുകളെ പിന്നീട് പ്രവർത്തിക്കാനനുവദിക്കില്ല. ആരോഗ്യ വകുപ്പിെൻറ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് ജില്ലയിലെ 10 യൂനിറ്റുകളും പ്രവർത്തിക്കുന്നത്. കൃത്രിമ ചേരുവകളില്ലാതെ കുട്ടികളുടെ മാനസിക, ശാരീരിക വികസനത്തിനുതകുന്ന ധാന്യങ്ങൾ മാത്രം ഉൾപ്പെടുത്തിയാണ് അമൃതം നിർമിക്കുന്നത്. യൂനിറ്റുകളുടെ ഏറെ നാളായുള്ള ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ അമൃതത്തിെൻറ വില 56 രൂപയിൽ നിന്ന് 70 രൂപയാക്കി ഉയർത്തി നൽകിയിരുന്നു. സാമൂഹിക നീതി വകുപ്പിെൻറ കണക്ക് പ്രകാരം ജില്ലയിലെ 874 അംഗൻവാടികളിലായി 18,400 കുട്ടികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവാര പരിശോധനയുടെ ഭാഗമായി പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് മുഴുവൻ ന്യൂട്രിമിക്സ് യൂനിറ്റ് അംഗങ്ങൾക്കും ജില്ല മിഷെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശീലനത്തിെൻറ ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലിസി പൗലോസ് നിർവഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി. സാജിത അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് േപ്രാഗ്രാം ഓഫിസർ നിഷ മുഖ്യ പ്രഭാഷണം നടത്തി. അസി. കോഒാഡിനേറ്റർ കെ.പി. ജയചന്ദ്രൻ, ഷീന, എസ്. നിഷ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.