കാ​ൽ​പ​ന്തു​ക​ളി​യു​ടെ സൗ​ന്ദ​ര്യ​വു​മാ​യി ദ​യ പ്രീ​മി​യ​ർ ലീ​ഗ്​

പിണങ്ങോട്: പ്രീമിയർ ലീഗ് ഫുട്ബാൾ മാതൃകയിൽ ഒരു ഗ്രാമത്തിൽ ആദ്യമായി ഫുട്ബാൾ ടൂർണമെൻറ്. കളിക്കാരെ ലേലം വിളിച്ചെടുക്കുന്നതടക്കം സകല ചിട്ടവട്ടങ്ങളും പാലിച്ചപ്പോൾ കളിപ്രേമികൾ ഇരമ്പിയെത്തി. എല്ലാ വൈകുന്നേരവും പുൽമൈതാനത്തിന് തീപിടിച്ചു. ആ കളിയാവേശത്തിന് ശനിയാഴ്ച തിരശീല വീഴുേമ്പാൾ പുതിയ താരങ്ങൾ ഉദിക്കുകയാണ്. പിണങ്ങോട് പ്രദേശത്തെ ഫുട്ബാൾ പ്രേമികളുടെ കൂട്ടായ്മയുടെ ചിന്തയിൽനിന്നാണ് ഇത്തരമൊരു ടൂർണമെൻറ് ഉയിരെടുക്കുന്നത്. ഫുട്ബാളിെൻറ വളർച്ചയാണ് ലക്ഷ്യം. ‘ദയ’ ഗ്രന്ഥശാലയുമായി സഹകരിച്ചാണ് ടൂർണമെൻറ്. ഷമീർ ബാവ കാളങ്ങാടൻ, സജീർ. എസ്, കെ.കെ. നൗഷാദ്, ഹാഫിസ് സി.കെ, കെ.സി. ഷാക്കിർ എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. ടൂർണമെൻറ് നടക്കുന്ന വിവരം അറിഞ്ഞയുടൻ നാട്ടിലെ കളിക്കമ്പക്കാർ തങ്ങളുടെ ടീമുകളെ രജിസ്റ്റർ ചെയ്തു. 14 ടീമുകൾ വരെ എത്തിയെങ്കിലും റെഡ് ബ്ലാക് എഫ്.സി, പ്രവാസി എഫ്.സി, പി.എഫ്.സി, ലാസിയ എന്നീ ടീമുകളെയാണ് തെരഞ്ഞെടുത്തത്. എല്ലാ ടീമുകളിലും പ്രദേശത്തെ കളിക്കാരെ മാത്രം ഉൾപ്പെടുത്തണമെന്നായിരുന്നു ചട്ടം. ആദ്യമായി താരങ്ങളുടെ ലേലം വിളിയാണ് നടന്നത്. പിണങ്ങോട് ടൗൺ ആയിരുന്നു വേദി. കളിക്കാരുെട ഫോേട്ടാ, വയസ്സ്, കളിക്കുന്ന പൊസിഷൻ എന്നീ വിവരങ്ങൾ വലിയ സ്ക്രീനിൽ തെളിഞ്ഞുവന്നു. ടീമുകളുടെ മാനേജർമാർ ലേലംവിളി തുടങ്ങി. അഫ്നാസ്, ശ്രേയസ്, ഷംസുദ്ദീൻ, ജസീം എന്നിവർ കൂടുതൽ വില പിടിപ്പുള്ള താരങ്ങളായി. ലേലംവിളിയുടെ തുകയിൽ പരിധി നിശ്ചയിച്ചതിനാൽ നാല് ടീമുകളിലും മികച്ച താരങ്ങൾ തന്നെയെത്തി. ഒരു ടീമിനെ മൈതാനിയിൽ ഇറക്കാൻ 10,000 രൂപ വരെയായിരുന്നു ചെലവ്. എല്ലാവർക്കും ബൂട്ടടക്കമുള്ള കളി ഉപകരണങ്ങൾ സ്വന്തമായി നൽകി. ആദ്യ കളി മുതൽ ആവേശം അണപൊട്ടി. നാല് റൗണ്ടുകളിൽ എല്ലാ ടീമുകളും മറ്റുരച്ചു. വൻതുകക്ക് പുറത്തുനിന്ന് പരിശീലകരെ നിയമിച്ച് ടീമുകൾ ക്യാമ്പുകൾ നടത്തി. ഇതോടെ കാണികൾക്ക് തകർപ്പൻകളിതന്നെ കാണാനായി. കളിയിലെ കേമൻമാർക്ക് അപ്പോൾതന്നെ കാഷ് അവാർഡുകൾ നൽകി. വ്യാഴാഴ്ച നടന്ന സെമി ഫൈനലിൽ റെഡ് ബ്ലാക് എഫ്.സി, പ്രവാസി എഫ്.സി പോരാട്ടം ആവേശ കൊടുമുടി കയറിയിരുന്നു. തുല്യപോയൻറ് ഇരുടീമുകൾക്കും ലഭിച്ചെങ്കിലും ഗോൾശരാശരിയിൽ ഫൈനലിലേക്ക് പ്രവാസി ടിക്കറ്റെടുക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 5.30ന് മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ പ്രവാസി എഫ്.സി, ലാസിയ എഫ്.സിയുമായി കൊമ്പുകോർക്കും. പ്രവേശനം സൗജന്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.