മീനങ്ങാടി: ഒരുകാലത്ത് കെ.എസ്.ആര്‍.ടി.സി മാത്രം ഓടിയിരുന്ന മീനങ്ങാടി-പനമരം റൂട്ടില്‍ നീണ്ട ഇടവേളക്കുശേഷം കെ.എസ്.ആര്‍.ടി.സി വീണ്ടുമത്തെി. രണ്ട് ബസുകളാണ് ഓടിത്തുടങ്ങിയത്. 15ഓളം സ്വകാര്യ ബസുകളാണ് ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നത്. ഇതില്‍ രണ്ടെണ്ണമൊഴികെ കണിയാമ്പറ്റ വഴി ചുറ്റിയാണ് പോകുന്നത്. മീനങ്ങാടിയില്‍നിന്ന് പനമരത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈയൊരവസ്ഥയില്‍ അനാവശ്യമായി ഏറെ ചുറ്റിത്തിരിയണം. നേരെയുള്ള കൂടോത്തുമ്മല്‍ വഴി കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്ന ആവശ്യം ഈ സാഹചര്യത്തിലാണ് ശക്തമായത്. സ്വകാര്യ ബസുകളുടെ ചുറ്റിയുള്ള സഞ്ചാരം കാരണം ഈ റൂട്ടില്‍ യാത്രക്കാര്‍ വളരെ കുറഞ്ഞു. മീനങ്ങാടിയില്‍നിന്ന് പനമരത്തത്തൊന്‍ ചില ബസുകള്‍ കണിയാമ്പറ്റ വഴി ഒരു മണിക്കൂറോളമാണ് എടുക്കുന്നത്. കെ.എസ്.ആര്‍.ടി.സി സ്ഥിരമായി ഓടിയാല്‍ യാത്രക്കാര്‍ കൂടാന്‍ സാധ്യതയുണ്ടെന്നാണ് കരണി, വരദൂര്‍ ഭാഗത്തുള്ളവര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.