കാവേരി തര്‍ക്കം: നീലഗിരിയില്‍ ഹര്‍ത്താല്‍ പൂര്‍ണം

ഗൂഡല്ലൂര്‍: കാവേരിയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടതിനത്തെുടര്‍ന്ന് കര്‍ണാടകത്തിലുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചും തമിഴരുടെ ജീവനും സ്വത്തിനും സംരക്ഷണവും നഷ്ടപരിഹാരവുമാവശ്യപ്പെട്ട് തമിഴ്നാടിലെ വിവിധ കര്‍ഷക സംഘടനകളും വ്യാപാരികളും ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ നീലഗിരിയില്‍ പൂര്‍ണം. വെള്ളിയാഴ്ച രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 വരെയായിരുന്നു ഹര്‍ത്താല്‍. ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ഊട്ടി ഉള്‍പ്പെടെയുള്ള ആറു താലൂക്കുകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ലോറി, ടാക്സി, ഓട്ടോകള്‍ ഓടിയില്ല. അന്തര്‍സംസ്ഥാന ബസ് സര്‍വിസും നിര്‍ത്തിവെച്ചിരുന്നു. സ്കൂള്‍, കോളജുകള്‍,സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവ പ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍നില കുറവായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. പെട്രോള്‍ ബങ്ക് ഉടമകളും ഹര്‍ത്താലിന് അനുകൂലിച്ചതിനാല്‍ ബങ്കുകള്‍ അടച്ചിട്ടു. ഇതു ടൂറിസ്റ്റുകളടക്കമുള്ളവര്‍ക്ക് പ്രയാസം സ്യഷ്ടിച്ചു. ഡിവൈ.എസ്.പിമാരായ തിരുമേനി, ശ്രീനിവാസുലു, ശക്തിവേല്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വ്യാപാരി സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ ഗൂഡല്ലൂരില്‍ പ്രകടനം നടത്തി. ഡി.എം.കെ. നേതാവ് സ്റ്റാലിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഗൂഡല്ലൂര്‍ ഡി.എം.കെ. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇവരെ പൊലീസ് അറസ്റ്റുചെയ്ത് വൈകീട്ട് വിട്ടയച്ചു. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഗൂഡല്ലൂര്‍ കോഴിക്കോട് റോഡിലെ പോസ്റ്റോഫിസിനു മുന്നില്‍ ധര്‍ണ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.