അപകീര്‍ത്തികരമായ വാര്‍ത്തക്കുപിന്നില്‍ പൊലീസെന്ന്

കല്‍പറ്റ: വ്യക്തിപരമായി തന്നെ അവഹേളിക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഒതയോത്ത് അബൂബക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സുഹൃത്തിന്‍െറ സഹോദരിയുടെ വിവാഹമോചനകാര്യത്തിന് മധ്യസ്ഥനായാണ് മാനന്തവാടി ബാറിലെ അഭിഭാഷകനായ പി.ജെ. ജോര്‍ജുമായി കോഴിക്കോടത്തെിയത്. വരന്‍ മണ്ണാര്‍ക്കാട് സ്വദേശി അബ്ദുല്‍ ഗഫൂറുമായുള്ള ചര്‍ച്ച ആരംഭിക്കാനിരിക്കെ മണ്ണാര്‍ക്കാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം മഫ്ത്തിയില്‍ എത്തി തങ്ങളെ മര്‍ദിക്കുകയും ബലമായി പിടിച്ച് നാട്ടുകല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രാത്രി 10 മണിവരെ അവിടെ തടഞ്ഞുവെക്കുകയും ചെയ്തു. അബ്ദുല്‍ ഗഫൂറിന്‍െറ സ്വാധീനഫലമായാണ് പൊലീസ് തങ്ങളെ പിടികൂടിയത്. രാത്രി 11 മണിയോടെ മണ്ണാര്‍ക്കാട് മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ തങ്ങളെ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി ഫോട്ടോ എടുപ്പിച്ച് വ്യാജമായ വിവരങ്ങള്‍ അവര്‍ക്ക് നല്‍കുകയുമായിരുന്നു. അതിന്‍െറ അടിസ്ഥാനത്തില്‍ വിവിധ മാധ്യമങ്ങളില്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ വരുകയും ചെയ്തു. മാന്യമായ ജീവിതം നയിക്കുന്ന തങ്ങള്‍ക്കെതിരെ വ്യജാരോപണങ്ങള്‍ ചമച്ച് വാര്‍ത്ത നല്‍കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. പൊലീസിന്‍െറ അന്യായനടപടികള്‍ക്കെതിരെ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പൊലീസ് കംപൈ്ളന്‍റ് അതോറിറ്റിക്കും പരാതി നല്‍കുമെന്നും അബൂബക്കര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മകന്‍ റിയാസ്, അനുജന്‍ നൗഷാദ് എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.