കല്‍പറ്റ: സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ അളവില്‍ കാലവര്‍ഷം ലഭിച്ച വയനാടിനെ വരള്‍ച്ച ബാധിത ജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത സംസ്ഥാന ദുരന്ത നിവാരണ അതോറ്റി തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് അഖിലേന്ത്യ കിസാന്‍സഭ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ആദ്യഘട്ടത്തില്‍ വരള്‍ച്ച ബാധിത ജില്ലകളുടെ പട്ടികയില്‍ ഉപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിട്ടുള്ളത് പത്തനംതിട്ട മുതല്‍ പാലക്കാട് വരെയുള്ള അഞ്ച് ജില്ലകളെയാണ്. കാലാവസ്ഥാ വ്യതിയാനത്തിലൂടെ കാര്‍ഷിക മേഖലയായ വയനാട് ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് ആകുലതയോടെയാണ് കര്‍ഷകര്‍ വീക്ഷിക്കുന്നത്. ഇതിന്‍െറ സൂചനയാണ് ഇത്തവണത്തെ കാലവര്‍ഷ കണക്കുകള്‍. സംസ്ഥാനത്ത് കുറഞ്ഞ അളവില്‍ കാലവര്‍ഷം ലഭിച്ച ജില്ലയാണ് വയനാട്. വരാനിരിക്കുന്ന കടുത്ത വേനലിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഇപ്പോള്‍തന്നെ ആരംഭിക്കേണ്ടതുണ്ടെന്ന് കിസാന്‍സഭ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് അഡ്വ. കെ. ഗീവര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. വിശ്വംഭരന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഡോ. അമ്പി ചിറയില്‍, എ.എം. ജോയി, വി.ജി. വിജയന്‍, കെ. വാസുദേവന്‍, നെടിയഞ്ചേരി വാസു, അഡ്വ. പ്രകാശാനന്ദന്‍, കെ.പി. രാജന്‍, എം. ബാലകൃഷ്ണന്‍, ഷാജി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.