മാനന്തവാടി: തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തുണ്ടായ അക്രമസ്ഥലങ്ങളില്‍ സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വയനാട്ടിലെ അക്രമസ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം മാനന്തവാടിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ആവശ്യമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഗ്രാമമായ പിണറായിയില്‍ സര്‍വകക്ഷി സംഘത്തെ അയക്കാന്‍ പിണറായി വിജയന്‍ തയാറാകണം. ഇരകള്‍ക്ക് നീതി നടപ്പാക്കേണ്ട പൊലീസ് അക്രമകാരികള്‍ക്കൊപ്പമാണ്. കൊലപാതകം നടത്തിയവരെയും ബോംബെറിഞ്ഞവരെയും പിടികൂടാത്ത പൊലീസ് ബി.ജെ.പി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണ്. അക്രമസംഭവങ്ങളില്‍ മനുഷ്യാവകാശ, ബാലാവകാശ, വനിതാ കമീഷനുകള്‍ ഇടപെടണം. എം.പിമാരുടെ സര്‍വകക്ഷി സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. സി.പി.എമ്മിന്‍െറ അക്രമരാഷ്ട്രീയത്തിനെതിരെ പൊതുമനസ്സാക്ഷിയുണര്‍ത്താന്‍ എല്ലാവരെയും യോജിപ്പിച്ചുള്ള കൂട്ടായ്മക്ക് ബി.ജെ.പി നേതൃത്വം നല്‍കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും വോട്ട് വര്‍ധിച്ച ഏക മുന്നണി എന്‍.ഡി.എയാണ്. പെരുമ്പാവൂരിലെ ജിഷയുടെ മരണത്തിലെ ദുരൂഹതയകറ്റാന്‍ തയാറാകണം. ഇതിനായി മഹിളാ മോര്‍ച്ച, യുവമോര്‍ച്ച എന്നിവരുടെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിക്കും. അവരുടെ കുടുംബത്തിന് സ്ഥലവും വീടും ഇല്ലാതിരുന്നതിന് കാരണക്കാരായ സി.പി.എമ്മുകാര്‍ കുടുംബത്തോട് മാപ്പു പറയാന്‍ തയാറാകണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാറും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ കെ. സദാനന്ദന്‍, സജി ശങ്കര്‍, പി.സി. മോഹനന്‍ മാസ്റ്റര്‍, പി.ജി. ആനന്ദ്കുമാര്‍, കെ. മോഹന്‍ദാസ്, കണ്ണന്‍ കണിയാരം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.