കല്‍പറ്റ: വയനാട്ടില്‍ വോട്ടുചെയ്യാനത്തെുന്നവര്‍ അതുകഴിഞ്ഞ് മരത്തൈകളും നടും. നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്‍െറ ‘സ്വീപ്’ പരിപാടിയുടെ ഭാഗമായാണ് ‘ഓര്‍മമരം’ പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 47 മാതൃകാ പോളിങ് ബൂത്തുകളില്‍ എല്ലാ വോട്ടര്‍മാര്‍ക്കും തിങ്കളാഴ്ച വൃക്ഷത്തൈകള്‍ നല്‍കും. ബാക്കിയുള്ള ബൂത്തുകളില്‍ ആദ്യമായി വോട്ട് ചെയ്യുന്നവര്‍, 75 വയസ്സിനുമേല്‍ പ്രായമുള്ള വോട്ടര്‍മാര്‍, ഭിന്നശേഷിയുള്ള വോട്ടര്‍മാര്‍ എന്നിവര്‍ക്കും വൃക്ഷത്തൈകള്‍ നല്‍കും. ശേഷിച്ചവര്‍ക്ക് ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നല്‍കും. ‘ഓര്‍മമരം’ പദ്ധതിയില്‍ ജില്ലയില്‍ തിങ്കളാഴ്ച 71,500ത്തോളം തൈകളാണ് വിതരണം ചെയ്യുക. വനംവകുപ്പ്, ആര്‍.എ.ആര്‍.എസ് അമ്പലവയല്‍ എന്നിവയുടെ നഴ്സറികളില്‍ തയാറാക്കിയ മാവ്, പേര, നെല്ലി, സീതാപ്പഴം, ലിച്ചി, റംബുട്ടാന്‍ തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്യുക. വിതരണത്തിനുള്ള തൈകള്‍ പോളിങ് ബൂത്തുകളില്‍ എത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ക്ളാസിന് എത്തിയപ്പോള്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തിരുന്നു. എല്ലാ വോട്ടര്‍മാര്‍ക്കും വൃക്ഷത്തൈകള്‍ കൊടുക്കുന്ന 47 ബൂത്തുകളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. സുല്‍ത്താന്‍ ബത്തേരി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പെരിക്കല്ലൂര്‍ (വലത് ഭാഗം), ശ്രീനാരായണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂതാടി (വലത് ഭാഗം), സെന്‍റ് മേരീസ് എയ്ഡഡ് യു.പി സ്കൂള്‍ കബനിഗിരി, ജി.എല്‍.പി.എസ് മുത്തങ്ങ (ഇടതുഭാഗം), ജി.എല്‍.പി.എസ് കൊളവല്ലി സീതാമൗണ്ട് (ഇടത് ഭാഗം), ഗവ. ഹൈസ്കൂള്‍ അതിരാറ്റ്കുന്ന് (വലത് ഭാഗം), ടെക്നിക്കല്‍ ഹൈസ്കൂള്‍ സുല്‍ത്താന്‍ ബത്തേരി (മെയിന്‍ ബില്‍ഡിങ്ങിന്‍െറ മധ്യഭാഗം), ദേവിവിലാസം വി.എച്ച്.എസ്.എസ് വേലിയമ്പം (വടക്കേ ബില്‍ഡിങ്ങിന്‍െറ ഇടതുഭാഗം), സെന്‍റ് തോമസ് എല്‍.പി.എസ് നടവയല്‍ (ഇടതു ഭാഗം), സെന്‍റ് സെബാസ്റ്റ്യന്‍ എ.യു.പി.എസ് പാടിച്ചിറ (ഇടതു ഭാഗം), അസംപ്ഷന്‍ എ.യു.പി.എസ് സുല്‍ത്താന്‍ ബത്തേരി (ഗ്രൗണ്ട് ഫ്ളോറിന്‍െറ ഇടതു ഭാഗം), ജി.എല്‍.പി.എസ് മരക്കടവ് (വലതുഭാഗം), സെന്‍റ് തോമസ് എല്‍.പി.എസ് നടവയല്‍ (വലതു ഭാഗം), വിജയ എച്ച്.എസ്.എസ് പുല്‍പള്ളി (വലത് ഭാഗം), ജി.എച്ച്.എസ്.എസ് കോളേരി (കിഴക്കേ ബില്‍ഡിങ്), സെന്‍റ് സെബാസ്റ്റ്യന്‍ എ.യു.പി.എസ് പാടിച്ചിറ (വലത് ഭാഗം), സെന്‍റ് മേരീസ് എച്ച്.എസ്.എസ് മുള്ളങ്കൊല്ലി, ടെക്നിക്കല്‍ ഹൈസ്കൂള്‍ സുല്‍ത്താന്‍ ബത്തേരി (മെയിന്‍ ബില്‍ഡിങ്ങിന്‍െറ തെക്ക്ഭാഗം). മാനന്തവാടി: സെന്‍റ്കാതറിന്‍സ് എച്ച്.എസ്.എസ് പയ്യമ്പള്ളി (പടിഞ്ഞാറെ ബില്‍ഡിങ്), സര്‍വോദയ എച്ച്.എസ്. ഏച്ചോം (പുതിയ കെട്ടിടത്തിന്‍െറ ഇടത് ഭാഗം), ഗാന്ധി മെമ്മോറിയല്‍ യു.പി സ്കൂള്‍ അഞ്ച്കുന്ന് എല്‍.പി സെക്ഷന്‍ (പഴയ ബില്‍ഡിങ്ങിന്‍െറ വലത് ഭാഗം), സെന്‍റ് കാതറിന്‍സ് എച്ച്.എസ്.എസ് പയ്യമ്പള്ളി (കിഴക്കേ ബില്‍ഡിങ്), ജി.എല്‍.പി.എസ് കണ്ടത്തുവയല്‍, സെന്‍റ് ജോസഫ്സ് സ്കൂള്‍ ചെറുകാട്ടൂര്‍ (പുതിയ ബില്‍ഡിങ്ങിന്‍െറ കിഴക്ക് ഭാഗം), ജി.എച്ച്.എസ് കുഞ്ഞോം (രണ്ടാമത്തെ ബില്‍ഡിങ്), സര്‍വോദയ എച്ച്.എസ്. ഏച്ചോം (പുതിയ ബില്‍ഡിങ്ങിന്‍െറ വടക്ക് ഭാഗം), ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ എല്‍.പി.എസ് വരയാല്‍ (പടിഞ്ഞാറെ ബില്‍ഡിങ്), ജി.യു.പി.എസ് മാനന്തവാടി (തെക്കെ ബില്‍ഡിങ്), സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസ് ദ്വാരക (മെയിന്‍ ബില്‍ഡിങ്ങിന്‍െറ വടക്ക് ഭാഗം), ജി.യു.പി.എസ് വെള്ളമുണ്ട (കിഴക്ക് ഭാഗം), ഗാന്ധി മെമ്മോറിയല്‍ യു.പി സ്കൂള്‍ അഞ്ച്കുന്ന് യു.പി സെക്ഷന്‍ (പുതിയ ബില്‍ഡിങ്ങിന്‍െറ മധ്യ ഭാഗം), സെന്‍റ് ജോസഫ്സ് സ്കൂള്‍ ചെറുകാട്ടൂര്‍ (പുതിയ ബില്‍ഡിങ്ങിന്‍െറ പടിഞ്ഞാറ് ഭാഗം). കല്‍പറ്റ: ജി.യു,പി.എസ്. കുറുമ്പാല (കിഴക്കെ കെട്ടിടം), ജി.യു.പി.എസ്. കോട്ടനാട് (വലത് ഭാഗം), എ.യു.പി.എസ് വാഴവറ്റ, എ.യു.പി.എസ് പടിഞ്ഞാറത്തറ (വലത് ഭാഗം), ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എല്‍.പി.എസ് പടിഞ്ഞാറത്തറ (വലത് ഭാഗം), എ.പി.ജെ സര്‍വ് ഇന്ത്യാ ആദിവാസി എല്‍.പി സ്കൂള്‍ കുന്നമ്പറ്റ (ഇടത് ഭാഗം), ഹിദായത്തുല്‍ ഇസ്ലാം മദ്റസ കല്‍പറ്റ (ഇടത് ഭാഗം), ആനപ്പാറ ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ ക്ളബ് ചുണ്ടേല്‍ എസ്റ്റേറ്റ്, ജി.യു.പി.എസ് കോട്ടനാട് (ഇടത് ഭാഗം), സെന്‍റ് ജോസഫ്സ് യു.പി.എസ് മേപ്പാടി (ഇടത് ഭാഗം), ജില്ലാ വ്യവസായ കേന്ദ്രം ഹാള്‍ മുട്ടില്‍ (വലത് ഭാഗം), മൂണ്‍ലൈറ്റ് എല്‍.പി.എസ് മുണ്ടക്കുറ്റി (വലത് ഭാഗം), ജി.എല്‍.പി.എസ് ചുളുക്ക (വലത് ഭാഗം), ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ (വലത് ഭാഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.