മാനന്തവാടി: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കമ്പമലയില്‍ മാവോവാദികളത്തെി ലഘുലേഖകള്‍ വിതരണം ചെയ്തു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കമ്പമലയിലെ കെ.എഫ്.ഡി.സിയുടെ ചായത്തോട്ടത്തിലെ വീടുകളില്‍ സായുധരായ മാവോവാദികളത്തെിയത്. എട്ടോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടത്തില്‍ രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. തമിഴ്, മലയാളം, തെലുഗു ഭാഷകളിലാണ് ഇവര്‍ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യരുതെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടത്. നീതിക്കായി സായുധ പോരാട്ടമാണ് വേണ്ടതെന്ന് ഇവര്‍ പറഞ്ഞു. നാല്‍പതോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ശ്രീലങ്കന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിച്ച കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ കീഴിലുള്ള എസ്റ്റേറ്റ് പാടിയാണിത്. മാവോവാദികളുടെ മുഖപത്രമായ ‘കാട്ടുതീ’ വിതരണം ചെയ്തശേഷം ഇവര്‍ വീടുകളില്‍ നിന്നും അരിയും മറ്റും ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതോടെ അടുത്ത വീട്ടിലേക്ക് സംഘം നീങ്ങുകയായിരുന്നു. അവിടെ നിന്നും അരി വാങ്ങിയതായും വീട്ടുകാര്‍ പറഞ്ഞു. അരമണിക്കൂറോളം ഇവര്‍ ഇവിടെ തങ്ങിയിരുന്നു. രാവിലെയാണ് പ്രദേശത്ത് മാവോവാദികളത്തെിയ വിവരം പുറംലോകമറിയുന്നത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് മാനന്തവാടി ഡിവൈ.എസ്.പി അശോക് കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കമ്പമലയിലത്തെി. ഇതിന്‍െറ തൊട്ടടുത്ത പോളിങ് ബൂത്തായ കൈതക്കൊല്ലി എല്‍.പി സ്കൂളിന് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. എട്ട് സി.ആര്‍.പി.എഫുകാരെ ഇവിടെ കൂടുതലായി നിയോഗിച്ചു. ഒരു എ.എസ്.ഐയുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയ നിരീക്ഷണത്തിന് കൂടുതല്‍ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. മാവോവാദികളുടെ ഭീഷണിയുള്ള ബൂത്തുകളില്‍ ഒന്നായി കൈതക്കൊല്ലിയെ ആദ്യമേ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വൈകീട്ട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് മാവോവാദികള്‍ക്കായി ദൗത്യസേന തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നും സായുധപോരാട്ടമാണ് ആവശ്യമെന്നും ഉന്നയിച്ച് മാവോവാദികള്‍ രംഗത്തത്തെിയ വിവരം കഴിഞ്ഞ തിങ്കളാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ടുചെയ്തിരുന്നു. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റിയാണ് പുതിയ ആഹ്വാനവുമായി രംഗത്തുവന്നത്. പ്രവര്‍ത്തനം ശക്തമാക്കുന്നതിനും ആശയ പ്രചാരണത്തിനുമായി ‘വര്‍ഗസമരം’ എന്ന പേരില്‍ പുതിയ രാഷ്ട്രീയ ത്രൈമാസികയും തുടങ്ങിയിരുന്നു. മാവോവാദി നേതാക്കളായ രൂപേഷ്, ഭാര്യ ഷൈന, അനൂപ്, കണ്ണന്‍, സി.പി. ഇസ്മായില്‍ എന്നിവര്‍ ഇപ്പോള്‍ കോയമ്പത്തൂര്‍ ജയിലിലാണ്. വയനാട്ടിലടക്കമുള്ള വിവിധ കേസുകളിലെ പ്രധാന പ്രതികളാണിവര്‍. വെള്ളമുണ്ട, തിരുനെല്ലി, തലപ്പുഴ, പടിഞ്ഞാറത്തറ, മേപ്പാടി സ്റ്റേഷനുകളിലായി 18 കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. തൊണ്ടര്‍നാട് കുഞ്ഞോം ചാപ്പകോളനിയില്‍ പൊലീസുമായുണ്ടായ വെടിവെപ്പ്, വനം വകുപ്പ് ഓഫിസ് ആക്രമണം, തിരുനെല്ലിയിലെ റിസോര്‍ട്ട് ആക്രമണം, വെള്ളമുണ്ടയിലെ പൊലീസുകാരന്‍െറ ബൈക്ക് കത്തിക്കല്‍ എന്നിവയാണ് പ്രധാനം. ബൈക്ക് കത്തിച്ച കേസ് ഇതിനകം സി.ബി.ഐ ഏറ്റെടുത്തിട്ടുണ്ട്. തമിഴ്നാട്ടിലെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ് 2015 മേയ് നാലിനാണ് ഇവരെ അറസ്റ്റുചെയ്തത്. റിസോര്‍ട്ട് അക്രമണ കേസില്‍ വയനാട്ടിലത്തെിച്ച് തെളിവെടുപ്പും നടത്തി. മറ്റു കേസുകളില്‍ നടപടികള്‍ ബാക്കിയാണ്. തങ്ങളുടെ പ്രധാന സായുധ പോരാട്ടമായി മാവോവാദികള്‍ വിശേഷിപ്പിക്കുന്ന സംഭവങ്ങളാണ് ഇവ. ഇതിലെ പ്രതികളെ അറസ്റ്റ് ചെയ്തത് പൊലീസിന് ഏറെ ആശ്വാസമായിരുന്നു. ഇതിനിടയിലാണ് മാവോവാദികള്‍ വീണ്ടും തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി രംഗത്തത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.