മാനന്തവാടി: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇടം നേടിയ മാനന്തവാടി പഴശ്ശി പാര്‍ക്കിന്‍െറ വികസനം അട്ടിമറിക്കാന്‍ ഗൂഢനീക്കം നടക്കുന്നതായി ആരോപണം. നിര്‍മാണ പ്രവൃത്തികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഇതിനുദാഹരണമെന്ന് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പഴശ്ശി പാര്‍ക്ക് മുതല്‍ പഴശ്ശി കുടീരം വരെയുള്ള റോഡിന്‍െറ ഇരുവശവും സൗന്ദര്യവത്കരണം, വിശ്രമമന്ദിരം, ടോയ്ലറ്റ്, എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിക്കല്‍, നടപ്പാത ടൈല്‍സ് ഇടല്‍ എന്നിവക്കായി കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് മൂന്നുകോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ തീരേണ്ട നിര്‍മാണ പ്രവൃത്തികള്‍ കരാറുകാരന്‍െറ അനാസ്ഥയെ തുടര്‍ന്ന് വൈകുകയായിരുന്നു. ഇതിനിടെയാണ് നിര്‍മാണം അനധികൃതമാണെന്ന ആരോപണവുമായി നഗരസഭ രംഗത്തുവന്നത്. അനധികൃത നിര്‍മാണം പൊളിച്ചുനീക്കാന്‍ നോട്ടീസ് നല്‍കി. ഇതുപ്രകാരം പൊതുമരാമത്ത് വകുപ്പ് നിര്‍മാണം ഭാഗികമായി പൊളിച്ചുനീക്കി. റോഡരികിലെ മരങ്ങള്‍ മുറിച്ചുനീക്കി ടൈല്‍സ് പാകാനുള്ള ശ്രമം പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതത്തേുടര്‍ന്ന് മരത്തിന് സമാനമായി റോഡിന് തടസ്സമില്ലാത്തവിധം മതില്‍കെട്ടി നടപ്പാത നിര്‍മാണം മുക്കാല്‍ ഭാഗം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇതിനിടയിലാണ് ഇവകൂടി പൊളിച്ചുനീക്കാന്‍ നോട്ടീസ് നല്‍കാന്‍ നഗരസഭക്കുമേല്‍ സമ്മര്‍ദവുമായി ഒരുവിഭാഗം അണിയറ നീക്കം നടത്തുന്നത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ നേട്ടമാകുമെന്ന ഒറ്റക്കാരണമാണ് ഈ നീക്കത്തിന് പിന്നിലെന്ന് ഒരുവിഭാഗം ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ടൂറിസം അധികൃതരുടെ അഭിപ്രായംകൂടി പരിഗണിച്ച് ബാക്കി നിര്‍മാണ പ്രവൃത്തികള്‍ നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് പൊതുമരാമത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.