മാനന്തവാടി: സര്‍ക്കാറിന്‍െറ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇത്തവണ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുമോ എന്ന ആശങ്കയുയരുന്നു. നോര്‍ത് വയനാട് വനം ഡിവിഷന് 2014-15ല്‍ 99,53,000 ലക്ഷം രൂപ അനുവദിച്ച സ്ഥാനത്ത് 2015-16ല്‍ 35,15,000 രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. 50 ശതമാനത്തിലധികം തുകയുടെ കുറവാണുണ്ടായിരിക്കുന്നത്. ഫയര്‍ലൈന്‍ നിര്‍മാണം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, വാച്ചര്‍മാരുടെ നിയമനം എന്നിവയാണ് ഈ ഫണ്ടിലൂടെ ചെലവഴിക്കപ്പെടുന്നത്. സൗത് വയനാട് വനം ഡിവിഷനില്‍ കഴിഞ്ഞതവണ 85,93,000 രൂപ അനുവദിച്ചപ്പോള്‍ ഇത്തവണ 55,89,000 ലക്ഷം രൂപയാണ് അനുവദിച്ചത്. വയനാട് വന്യജീവി സങ്കേതത്തിന് കഴിഞ്ഞ പ്രാവശ്യം 70 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇത്തവണ 50 ലക്ഷമായി ചുരുങ്ങി. ഫയര്‍ലൈന്‍ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ നിലവില്‍ ലഭിച്ച ഫണ്ടുകൊണ്ട് അവയുടെ പ്രവൃത്തി നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിന് വാച്ചര്‍മാരെ കൂടി നിയമിച്ചാല്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ലാത്ത അവസ്ഥവരും. കഴിഞ്ഞ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ വേനലിന്‍െറ കാഠിന്യം വര്‍ധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കാട്ടുതീ വര്‍ധിക്കാനും സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.