പി.എല്‍.സി യോഗം അലസിപ്പിരിഞ്ഞു : തോട്ടം മേഖല വീണ്ടും സമരമുഖത്തേക്ക്

കല്‍പറ്റ: സര്‍ക്കാറുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ പുതിയ കൂലി കരാര്‍ പ്രാബല്യത്തിലാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) തീരുമാനത്തിലത്തൊതെ അലസിപ്പിരിഞ്ഞു. സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തിലെ ആവശ്യങ്ങളില്‍ പലതും അംഗീകരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ അയഞ്ഞ സമീപനം സ്വീകരിച്ചതിനാലാണ് ഉടമകളും പിടിവാശിയിലേക്ക് നീങ്ങിയതെന്ന് ആരോപണമുണ്ട്. ചര്‍ച്ചയില്‍ തീരുമാനമാകാതായതോടെ തോട്ടം മേഖല വീണ്ടും പ്രശ്നത്തിലാവുകയാണ്. തോട്ടം തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനായി 13 മാസത്തിനിടെ ചേര്‍ന്ന പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി യോഗങ്ങളെല്ലാം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് കഴിഞ്ഞ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 14 വരെ സംസ്ഥാനത്തെ മൂന്നു ലക്ഷത്തോളം തോട്ടംതൊഴിലാളികളും പണിമുടക്കിയത്. അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രിയും തൊഴില്‍മന്ത്രിയും വൈദ്യുതിമന്ത്രിയുമായി നടത്തിയ പി.എല്‍.സി യോഗ ചര്‍ച്ചയിലാണ് വേതനം 301 രൂപയായി പ്രഖ്യാപനം ഉണ്ടായത്. 2015 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വേതന വര്‍ധനക്ക് അന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പണിമുടക്കില്‍നിന്ന് ട്രേഡ് യൂനിയനുകള്‍ പിന്മാറിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാറും അതിന്‍െറ അടിസ്ഥാനത്തില്‍ തോട്ടം ഉടമകളും നിലപാട് മാറ്റുകയായിരുന്നു. തേയില, കാപ്പി, റബര്‍ തോട്ടങ്ങളിലെ അധ്വാനഭാരം വര്‍ധിപ്പിക്കണമെന്നും ഏലത്തോട്ടങ്ങളിലെ ജോലിസമയം കൂട്ടണമെന്നും എഗ്രിമെന്‍റ് കാലാവധി മൂന്നില്‍നിന്ന് നാലു വര്‍ഷമായി ഉയര്‍ത്തണമെന്നും മുന്‍കാല പ്രാബല്യം വേതന വര്‍ധനക്ക് പാടില്ളെന്നുമാണ് ഒത്തുതീര്‍പ്പിനു ശേഷം ഉടമകളുടെ നിലപാട്. ഒത്തുതീര്‍പ്പു വേളയിലെ വ്യവസ്ഥയില്‍നിന്ന് പിന്നോട്ടു പോവാന്‍ കഴിയില്ളെന്ന ഉറച്ച നിലപാടിലാണ് ട്രേഡ് യൂനിയനുകള്‍. വിട്ടുവീഴ്ചക്കില്ളെന്ന് ഇവര്‍ സര്‍ക്കാറിനെയും ഉടമകളെയും അറിയിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ പി.എല്‍.സി യോഗത്തിലും തര്‍ക്കം തുടര്‍ന്നപ്പോള്‍ ഭരണകക്ഷി അനുകൂല യൂനിയനുകള്‍ സര്‍ക്കാറിന്‍െറയും ഉടമകളുടെയും നിര്‍ദേശങ്ങളെ അനുകൂലിക്കാന്‍ തയാറായെന്ന് പ്രതിപക്ഷ യൂനിയനുകള്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നോട്ടിഫിക്കേഷന്‍ ഇറക്കുമെന്ന് തൊഴില്‍മന്ത്രി അറിയിച്ചു. പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റിയിലെ തുറന്ന ചര്‍ച്ചയില്‍ പോലും തോട്ടം ഉടമകളുടെ നിലപാടിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച സര്‍ക്കാര്‍, നോട്ടിഫിക്കേഷനില്‍ അവര്‍ക്ക് എന്തൊക്കെ സഹായങ്ങള്‍ ചെയ്യുമെന്ന കാര്യത്തില്‍ യൂനിയനുകള്‍ക്ക് ആശങ്കയുണ്ട്. ഉടമകളുടെ പിടിവാശിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തിയാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്ന് പി.എല്‍.സി അംഗവും കേരള സ്റ്റേറ്റ് പ്ളാന്‍േറഷന്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റുമായ പി.കെ. മൂര്‍ത്തി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.