ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ മാനന്തവാടി മുന്നില്‍

സുല്‍ത്താന്‍ ബത്തേരി: ജില്ലാ സ്കൂള്‍ കലോത്സവം ഒരു ദിവസം പിന്നിടുമ്പോള്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ മാനന്തവാടി ഉപജില്ല മുന്നില്‍. യു.പി വിഭാഗത്തില്‍ വൈത്തിരിയും മാനന്തവാടിയും ഒപ്പത്തിനൊപ്പമാണ്. യു.പിയില്‍ വൈത്തിരിയും മാനന്തവാടിയും 60 പോയന്‍റുകള്‍ വീതം നേടിയപ്പോള്‍, 55 പോയന്‍റാണ് ബത്തേരി ഉപജില്ലക്ക് ലഭിച്ചത്. ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ മാനന്തവാടി ഉപജില്ല 130 പോയന്‍റുമായി മുന്നിലാണ്. വൈത്തിരി ഉപജില്ലക്ക് 126 പോയന്‍റും ബത്തേരി ഉപജില്ലക്ക് 119 പോയന്‍റും ലഭിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 185 പോയന്‍റ് നേടിയ മാനന്തവാടി തന്നെയാണ് മുന്നില്‍. 168 പോയന്‍റുകളുമായി ബത്തേരിയും, 165 പോയന്‍റുകളുമായി വൈത്തിരിയും തൊട്ടുപിന്നിലുണ്ട്. അറബിക് കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ 45 പോയന്‍റുകള്‍ നേടി മാനന്തവാടി ഒന്നാം സ്ഥാനത്തത്തെി. 41 പോയന്‍റ് നേടിയ ബത്തേരി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. വൈത്തിരി ഉപജില്ലക്ക് 36 പോയന്‍റുകള്‍ ലഭിച്ചു. അറബിക് കലോത്സവം ഹൈസ്കൂള്‍ വിഭാഗത്തില്‍ 55 പോയന്‍റുകള്‍ വീതം നേടി ബത്തേരിയും മാനന്തവാടിയും ഒന്നാം സ്ഥാനം പങ്കിട്ടു. വൈത്തിരിക്ക് 50 പോയന്‍റുകളുണ്ട്. അറബിക് കലോത്സവത്തില്‍ 35 പോയന്‍റ് നേടിയ വെള്ളമുണ്ട ജി.യു.പി.എസ് യു.പി വിഭാഗത്തില്‍ ഒന്നാമതത്തെി. ഡബ്ള്യു.യു.പി.എസ് മുട്ടില്‍ 28, ജി.യു.പി.എസ് കമ്പളക്കാട് 15 യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 35 പോയന്‍റ് നേടിയ ക്രസന്‍റ് പബ്ളിക് സ്കൂള്‍ പനമരത്തിനാണ് ഒന്നാം സ്ഥാനം. 30 പോയന്‍റുകളുമായി ഡബ്ള്യു.ഒ.എച്ച്.എസ്.എസ് മുട്ടില്‍ രണ്ടാം സ്ഥാനത്തത്തെി. 15 പോയന്‍റുകള്‍ വീതം നേടി ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ, ജി.എച്ച്.എസ്.എസ് തലപ്പുഴ, ഡബ്ള്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് എന്നീ സ്കൂളുകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. യു.പി ജനറല്‍ വിഭാഗത്തില്‍ 33ല്‍ 12 ഇനങ്ങള്‍ അവസാനിച്ചപ്പോള്‍ 20 പോയന്‍റുകള്‍ നേടി എന്‍.എസ്.എസ് കല്‍പറ്റയും, 15 പോയന്‍റ് നേടി, മാര്‍ ബസേലിയോസ് കോളിയാടിയും മുന്നിട്ട് നില്‍ക്കുന്നു. ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ 85ല്‍ 31 ഇനങ്ങള്‍ സമാപിച്ചപ്പോള്‍ 38 പോയന്‍റുകള്‍ വീതം നേടി എന്‍.എസ്.എസ് കല്‍പറ്റയും നിര്‍മല ഹൈസ്കൂള്‍ തരിയോടും മുന്നിലാണ്. 25 പോയന്‍റ് നേടിയ ജി.വി.എച്ച്.എസ് മാനന്തവാടിയാണ് തൊട്ടുപിന്നില്‍. 100ല്‍ 45 ഇനങ്ങള്‍ അവസാനിച്ചപ്പോള്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 50 പോയന്‍റുകള്‍ നേടിയ ഡബ്ള്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് ഒന്നാം സ്ഥാനത്താണ്. 45 പോയന്‍റുകള്‍ നേടിയ സെന്‍റ് ജോസഫ് കല്ളോടിയാണ് തൊട്ടുപിന്നില്‍. അപ്പീലുകളുടെ പ്രളയമാണ് കലോത്സവ നഗരിയിലുണ്ടായത്. ഉപജില്ലാ തലങ്ങളില്‍നിന്ന് വന്ന 98 അപ്പീലുകളും ബാലാവകാശ കമീഷന്‍െറ ഉത്തരവു പ്രകാരം അനുവദിച്ച മൂന്ന് അപ്പീലുകളും ഇന്നലത്തെ മത്സരങ്ങളില്‍ ഉയര്‍ന്ന 30 അപ്പീലുകളുമാണ് പരിഗണനക്ക് വന്നത്. തിങ്കളാഴ്ച ഒന്നും രണ്ടും വേദികളിലും ചൊവ്വാഴ്ച ഒന്ന്, രണ്ട്, മൂന്ന്, ആറ് വേദികളിലും നടക്കുന്ന ഇനങ്ങളില്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ബുധനാഴ്ച ഡയറ്റില്‍വെച്ച് പരിഗണിക്കും. ബാക്കിയുള്ള അപ്പീലുകളില്‍ വ്യാഴാഴ്ച പത്തുമണിക്ക് ഡയറ്റില്‍ വെച്ച് തീരുമാനമെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.