മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി ആരംഭിക്കുന്ന എന്‍.സി.സി ബറ്റാലിയനും അനുബന്ധ ട്രെയ്നിങ് അക്കാദമിക്കും സ്ഥലം കൈമാറി റവന്യൂ വകുപ്പ് ഉത്തരവിറക്കി. ട്രെയ്നിങ് അക്കാദമിയുടെ ശിലാസ്ഥാപനം മാര്‍ച്ച് ഒന്നിന് രാവിലെ 11ന് മക്കിമലയില്‍ നടക്കുമെന്ന് പട്ടികവര്‍ഗക്ഷേമ-യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. എന്‍.സി.സി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സനല്‍കുമാര്‍, ബ്രിഗേഡിയര്‍ എസ്. രാജാറാം തുടങ്ങിയ മിലിട്ടറി ഓഫിസര്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കും. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുന്നത് ലക്ഷ്യംവെച്ചാണ് അക്കാദമി വയനാട്ടില്‍ ആരംഭിക്കുന്നത്. മാനന്തവാടി താലൂക്കില്‍ തവിഞ്ഞാല്‍ വില്ളേജില്‍ റീസര്‍വേ 68/1ബിയില്‍പെട്ട രണ്ടേക്കര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് എന്‍.സി.സിക്ക് കൈമാറുന്നത്. 1989ല്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന് അനുവദിച്ച ഭൂമിയാണിത്. രണ്ട് സേവനവകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരമാണ് ഭൂമി കൈമാറിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. 2013 ഒക്ടോബര്‍ 26ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് മാനന്തവാടിക്ക് എന്‍.സി.സി ബറ്റാലിയനും ട്രെയ്നിങ് അക്കാദമിയും അനുവദിച്ചത്. പിന്നീട് ഇതുസംബന്ധിച്ച് നിരവധി തവണ ഉന്നതതല യോഗങ്ങള്‍ നടത്തി. ഭൂമി കൈമാറ്റത്തിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. കെട്ടിട നിര്‍മാണത്തിനും അനുബന്ധ സൗകര്യം ഒരുക്കുന്നതിനും രണ്ടു കോടി രൂപ നേരത്തേ എന്‍.സി.സി നീക്കിവെച്ചിരുന്നു. നിലവില്‍ ജില്ലയില്‍ എന്‍.സി.സി സബ് യൂനിറ്റ് ആരംഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച 33 സ്കൂളുകളില്‍ ഇതോടെ അടുത്ത അധ്യയനവര്‍ഷം യൂനിറ്റ് ആരംഭിക്കാന്‍ കഴിഞ്ഞേക്കും. കേന്ദ്ര സര്‍ക്കാറിന്‍െറ അംഗീകാരത്തോടുകൂടി ഉന്നത വിദ്യാഭ്യാസ വകുപ്പ് വഴിയാണ് അക്കാദമിക്ക് അംഗീകാരം ലഭിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.