കനത്ത ചൂടില്‍ നാടുരുകുന്നു

കല്‍പറ്റ: ജില്ലയില്‍ ഇത്തവണ വേനല്‍ച്ചൂട് നേരത്തേതന്നെ കനത്തു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്്. 2012ലാണ് വയനാട്ടില്‍ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്്. 35 ഡിഗ്രി സെല്‍ഷ്യസ്. എന്നാല്‍, ഈ വര്‍ഷം ഫെബ്രുവരിയില്‍തന്നെ താപനില ഇതിനോടടുത്തത്തെി. സാധാരണ ഗതിയില്‍ മാര്‍ച്ച് മാസത്തിലാണ് ചൂട് കൂടുന്നത്. 2015 മാര്‍ച്ച് 21ന് വയനാട്ടില്‍ 33.5 ഡിഗ്രി സെല്‍ഷ്യസ് താപനില ഉണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ഫെബ്രുവരിയില്‍തന്നെ ഈ ചൂട് ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ ചിലയിടങ്ങളില്‍ വേനല്‍മഴ ലഭിച്ചിരുന്നു. എന്നാല്‍, മറ്റിടങ്ങളില്‍ മഴ കിട്ടാതിരുന്നത് ചൂട് കൂടാന്‍ പ്രധാന കാരണമായി. വിവിധ മേഖലകളിലെ തൊഴിലാളികളാണ് താപനില കൂടുന്നതുമൂലം ഏറെ കഷ്ടപ്പെടുന്നത്. കഴിഞ്ഞ ദിവസം മേപ്പാടി ചുളിക്ക എ.വി.ടി തേയിലത്തോട്ടത്തില്‍ ചപ്പ് നുള്ളുന്നതിനിടെ ഉച്ചക്ക് മൂന്നു സ്ത്രീതൊഴിലാളികള്‍ക്ക് പുറത്ത് സൂര്യാതപം ഏറ്റിരുന്നു. രാസാത്തി (40), ഉഷ (30), ഖദീജ (34) എന്നിവര്‍ക്കാണ് വെള്ളിയാഴ്ച പൊള്ളലേറ്റത്. ജില്ലയില്‍ 9000ത്തോളം തോട്ടംതൊഴിലാളികളാണ് ആകെയുള്ളത്. രാവിലെ എട്ടുമുതല്‍ 4.30 വരെയാണ് ഇവരുടെ ജോലി സമയം. എട്ടുമണിക്ക് ജോലിയില്‍ കയറിയാല്‍ നുള്ളിയ തേയില തൂക്കുന്നതിനും മറ്റുമായി 11.30ന് ചപ്പ്കൊട്ടായിലത്തെും. പിന്നീട് ഉച്ചഭക്ഷണവും കഴിഞ്ഞ് ഒന്നേകാല്‍ മുതല്‍ വീണ്ടും പണിക്കിറങ്ങണം. ഈ സമയങ്ങളിലാണ് ചൂട് കനക്കുന്നത്. ഈ സമയങ്ങളിലാണ് സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത കൂടുതല്‍. തേയിലത്തോട്ടമായതിനാല്‍ തണല്‍വൃക്ഷങ്ങള്‍ കുറവായിരിക്കും. കഴിഞ്ഞ തവണ തൊഴിലാളികള്‍ക്ക് സൂര്യാതപം ഏറ്റ് പൊള്ളലുണ്ടായപ്പോള്‍ ജോലിയുടെ സമയക്രമം രാവിലെ ഏഴുമുതല്‍ ഉച്ചക്ക് 12 വരെ ആക്കിയിരുന്നു. ചില തോട്ടങ്ങളില്‍ ഈ രൂപത്തില്‍ ഇതിനകംതന്നെ സമയം ക്രമീകരിച്ചിട്ടുണ്ട്. മറ്റിടങ്ങളിലും ജോലിസമയം ക്രമീകരിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.