മുക്കട്ടിയില്‍ ബ്രേക്കര്‍ സ്ഥാപിച്ച് ട്രയല്‍ നടത്തി

ഗൂഡല്ലൂര്‍: ബിദര്‍ക്കാട്, പാട്ടവയല്‍ മേഖലയുള്‍പ്പെടെ ഗ്രാമങ്ങളിലെ വോള്‍ട്ടേജ് പ്രശ്നം പരിഹരിക്കാന്‍ ഉപ്പട്ടിയില്‍നിന്ന് മുക്കട്ടിവരെ സ്ഥാപിച്ച എച്ച്.ടി ലൈനില്‍ ബ്രേക്കര്‍ സ്ഥാപിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധന നടത്തി. തിങ്കളാഴ്ച മുതല്‍ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം നടത്തി സ്ഥിരസംവിധാനം ഒരുക്കുമെന്ന് വൈദ്യുതിബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. ലക്ഷങ്ങള്‍ ചെലവിട്ട് ഉപ്പട്ടി സബ്സ്റ്റേഷനില്‍നിന്ന് മുക്കട്ടിവരെ പ്രത്യേക ലൈന്‍ വലിച്ചിരുന്നു. എന്നാല്‍, മുക്കട്ടി ബ്രേക്കര്‍ സ്ഥാപിക്കുന്നത് വൈകിയതോടെ ബിദര്‍ക്കാട് ഉള്‍പ്പെടെയുള്ള ഭാഗത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായിരുന്നു. ഇതുകാരണം പരീക്ഷക്കാലത്ത് വിദ്യാര്‍ഥികളും മറ്റും ബുദ്ധിമുട്ടിലായിരുന്നു. ഇതേക്കുറിച്ച് യൂനിയന്‍ കൗണ്‍സിലര്‍ അബ്ദുല്‍ കരീം നല്‍കിയ പരാതിയെ തുടര്‍ന്നാണ് പണികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി ശനിയാഴ്ച ട്രയല്‍ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.