മെഗാ മെഡിക്കല്‍ ക്യാമ്പും സൗജന്യ ശസ്ത്രക്രിയയും

കല്‍പറ്റ: കോളേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് മാര്‍ച്ച് അഞ്ചിന് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മുതല്‍ രണ്ടുവരെ കോളരി സ്കൂളില്‍ നടത്തുന്ന ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, ഇ.എന്‍.ടി, അസ്ഥിരോഗം, ഹൃദ്രോഗം, ന്യൂറോളജി വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കും. ശസ്ത്രക്രിയ ആവശ്യമായ രോഗികള്‍ക്ക് മേപ്പാടി ഡി.എം വിംസ് മെഡിക്കല്‍ കോളജില്‍ സൗജന്യ ശസ്ത്രക്രിയാ സൗകര്യം ഒരുക്കും. ക്യാമ്പില്‍ പങ്കെടുക്കേണ്ടവര്‍ 9447846371, 9446891089, 9744752750 നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ഒരു വര്‍ഷം നീളുന്ന സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനം മാര്‍ച്ച് 31ന് നടക്കും. എം.ഐ. ഷാനവാസ് എം.പി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച സ്റ്റേജിന്‍െറ ഉദ്ഘാടനവും അന്ന് നടക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംഘാടകസമിതി ചെയര്‍മാന്‍ പി.എം. സുധാകരന്‍, ജന. കണ്‍വീനര്‍ പി.ബി. ശിവന്‍, ഹെഡ്മിസ്ട്രസ് ചാന്ദ്നി, കണ്‍വീനര്‍ പങ്കജാക്ഷന്‍ എ ന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.