ആദിവാസികള്‍ക്കുള്ള നിയമം അട്ടിമറിക്കപ്പെടുന്നു –റോയി ഡേവിഡ്

കല്‍പറ്റ: ആദിവാസിക്ഷേമത്തിനുള്ള നിയമങ്ങള്‍ അട്ടിമറിക്കപ്പെടുകയാണെന്ന് കര്‍ണാടകയിലെ നാഷനല്‍ ആദിവാസി അലയന്‍സ് നേതാവ് റോയി ഡേവിഡ് കുറ്റപ്പെടുത്തി. മുത്തങ്ങ വെടിവെപ്പിന്‍െറ 13ാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പറ്റയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയാണ് ബഹുജനറാലിയും പൊതുസമ്മേളനവും നടത്തിയത്. ആദിവാസികള്‍ക്കുവേണ്ടി ആദിവാസികളല്ലാത്തവര്‍ ശബ്ദമുയര്‍ത്തുന്നത് പ്രശംസനീയമാണെന്ന് റോയി ഡേവിഡ് പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂമിക്കുവേണ്ടിയുള്ള ആദിവാസികളുടെ സമരങ്ങള്‍ ഭരണകൂടം അടിച്ചമര്‍ത്തുകയാണ്. ഇതിനാലാണ് രാജ്യത്തെ 156 ജില്ലകളിലെ ആദിവാസിസമരം മാവോവാദികള്‍ ഏറ്റെടുത്തത്. ഇതത്തേുടര്‍ന്ന് പൊലീസുമായി നിരന്തര ഏറ്റുമുട്ടലുകളുണ്ടായി. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്‍െറ നേതൃത്വത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയത് ഇതിനാലാണ്. ഫലമായി 2006ല്‍ വനാവകാശ നിയമമുണ്ടായി. എന്നാല്‍, കേരളത്തിലടക്കം നിയമം അട്ടിമറിക്കപ്പെടുകയാണ്. ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുന്നതുവരെ പോരാട്ടം തുടരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിളയോടി വേണുഗോപാല്‍ (പ്ളാച്ചിമട സമരസമിതി), നീലാമ്പര മാരിയപ്പന്‍ (ആദിവാസി സംരക്ഷണ സംഘം), ബാലന്‍ പൂതാടി (എന്‍.എ.എഫ്), ജോസഫ് ജോണ്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), അഡ്വ. കെ.കെ. പ്രീത, ബിജു കാക്കത്തോട്, ശിഹാബ് പുക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി), സാദിഖ് ഉളിയില്‍ (സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു. ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്നും അവരെ ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂടനീക്കം അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.