നടുവൊടിച്ച് പുഴമുടി ഗവ. കോളജ് റോഡ്

വെങ്ങപ്പള്ളി: കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താതായതോടെ പുഴമുടി ഗവ. കോളജ് റോഡ് കുണ്ടും കുഴിയുമായി തകരുന്നു. ഇതിലെയുള്ള വാഹനയാത്ര നടുവൊടിക്കും. റോഡ് തുടങ്ങുന്ന ഗവ. കോളജ് ജങ്ഷന്‍ മുതല്‍ പുഴമുടി വരെയുള്ള മൂന്നു കിലോമീറ്ററോളം ഇടവിട്ടായി പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന നിലയിലാണ്. പതിനഞ്ചു വര്‍ഷം മുമ്പാണ് റോഡിന്‍െറ ടാറിങ് കഴിഞ്ഞത്. നിലവില്‍ ടാര്‍ ഇളകി പലയിടത്തും കുഴിയായ നിലയിലാണ്. ഇതിലൂടെയുള്ള വാഹനയാത്ര അപകടങ്ങള്‍ക്കും കാരണമാവുകയാണ്. പിണങ്ങോട് ഭാഗത്തെ റോഡ് പണി ആരംഭിച്ചതിനാല്‍ പടിഞ്ഞാറത്തറ മാനന്തവാടി റൂട്ടിലോടുന്ന ബസുകള്‍ ഈ വഴിയിലൂടെയാണ് കടന്നുപോവുന്നത്. റോഡിന്‍െറ ശോച്യാവസ്ഥയെ കുറിച്ച് നിരവധി പരാതികള്‍ സമര്‍പ്പിച്ചിട്ടും റോഡ് റീ-ടാര്‍ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ നടപടി കൈക്കൊള്ളാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.