മതേതര ചിന്തകള്‍ക്കായി ഗ്രാമങ്ങള്‍ കൈകോര്‍ക്കണം –മന്ത്രി

കല്‍പറ്റ: മതേതര ചിന്തകള്‍ക്കായി ഗ്രാമങ്ങള്‍ കൈകോര്‍ക്കണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കലക്ടറേറ്റില്‍ ശ്രീനാരായണ ഗുരുവിന്‍െറ ‘നമുക്ക് ജാതിയില്ല’ വിളംബര പ്രഖ്യാപന ശതാബ്ദി ആഘോഷത്തിന്‍െറ സംഘാടക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു നൂറുവര്‍ഷം മുമ്പ് ഉയര്‍ത്തിയ മാനവീയ സന്ദേശത്തിന് ജാതിചിന്തകള്‍ വളരുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ കാലിക പ്രസക്തിയുണ്ട്. ഈ സന്ദേശം പ്രചരിപ്പിക്കാന്‍ ‘നമുക്ക് ജാതിയില്ല’ വിളംബര ശതാബ്ദി ആഘോഷത്തില്‍ എല്ലാവരും പങ്കാളികളാവണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, സി.കെ. സഹദേവന്‍, ടി.എസ്. ദിലീപ് കുമാര്‍, ജില്ലാ കലക്ടര്‍ ബി.എസ്. തിരുമേനി, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍, ലൈബ്രറി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കേരള എന്‍.ജി.ഒ യൂനിയന്‍ ഭാരവാഹികള്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സ്റ്റാഫ് അസോസിയേഷന്‍ പ്രതിനിധികള്‍, ഗവ. കോളജ് അലുംനി അസോസിയേഷന്‍ പ്രവര്‍ത്തകര്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാതല സെമിനാര്‍, വിളംബര ജാഥ, സെപ്റ്റംബര്‍ എട്ടു മുതല്‍ 14 വരെ വാരാചരണ പരിപാടികള്‍ തുടങ്ങിയ പരിപാടികളോടെ ആഘോഷിക്കും. സ്വാഗത സംഘം രക്ഷാധികാരികളായി എം.പി മാരായ എം.ഐ. ഷാനവാസ്, എം.പി. വീരേന്ദ്രകുമാര്‍, എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, വൈസ് ചെയര്‍മാന്‍മാന്മാരായി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍ എന്നിവരെയും ജനറല്‍ കണ്‍വീനറായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. ബാലഗോപാലിനെയും ജോ. കണ്‍വീനര്‍മാരായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്തിനെയും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ടി.ബി. സുരേഷിനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.