മാനന്തവാടി: ഭിന്നശേഷിക്കാരുടെയും സമ്പൂര്‍ണ ലിസ്റ്റ് തയാറാക്കി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പഞ്ചായത്തുകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം കഴിഞ്ഞ മേയ് മാസം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിന്‍െറ അടിസ്ഥാനത്തിലാണ് ഗവ. ജോയന്‍റ് സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. പഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ ഭിന്നശേഷിക്കാരുടെയും രജിസ്റ്റര്‍ തയാറാക്കണം. ഇവരെ കണ്ടത്തെുന്നതിനായി സര്‍വേകളോ ക്യാമ്പുകളോ സംഘടിപ്പിക്കാം അതുപ്രകാരം ലഭിക്കുന്ന വിവരങ്ങളില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കി വരുന്ന പദ്ധതികളില്‍ ഗുണഭോക്താക്കളെ കണ്ടത്തെുന്നതിന് ഈ രജിസ്റ്റര്‍ പ്രയോജനപ്പെടുത്തണം. നിശ്ചിത കാലയളവിനുള്ളില്‍ ഈ രജിസ്റ്റര്‍ പുതുക്കേണ്ട ചുമതലയും അതത് ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. ഇങ്ങനെ തയാറാക്കുന്ന രജിസ്റ്ററില്‍ ഭിന്നശേഷിക്കാരന്‍െറ പേര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജോലി, ഭിന്നശേഷിയുടെ സ്വഭാവം, വരുമാനം, സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്. നിലവില്‍ സംസ്ഥാനത്ത് എത്ര ഭിന്നശേഷിക്കാരുണ്ടെന്ന കൃത്യമായ കണക്ക് സര്‍ക്കാറിന്‍െറ കൈവശമില്ല. സാമൂഹിക ക്ഷേമവകുപ്പും ത്രിതല പഞ്ചായത്തുകളും ഇവര്‍ക്കായി നടപ്പിലാക്കുന്ന പല പദ്ധതികളും ചിലരില്‍ മാത്രമായി ഒതുങ്ങുന്നതായി ആരോപണമുണ്ടായിരുന്നു. അതത് ഗ്രാമപഞ്ചായത്തുകള്‍ മുഴുവന്‍ ഭിന്നശേഷിക്കാരുടെയും രജിസ്റ്റര്‍ തയാറാക്കുന്നതോടെ ഇതിന് പരിഹാരമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.