കല്‍പറ്റ: കാര്‍ഷികാവശ്യത്തിന് ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ (എച്ച്.എം.എല്‍) നിന്ന് കര്‍ഷകര്‍ വാങ്ങിയ രണ്ടേക്കര്‍ ഭൂമിക്ക് നിരുപാധികം നികുതി സ്വീകരിക്കുമെന്ന് എം.എല്‍.എ സി.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഭൂനികുതി സ്വീകരിക്കപ്പെടാത്ത കര്‍ഷകര്‍ക്കായി ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ കാരണങ്ങളാല്‍ നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എം.എല്‍.എ മുന്‍കൈയെടുത്താണ് അദാലത്ത് സംഘടിപ്പിച്ചത്. 15 ഏക്കര്‍ വരെയുള്ള ഭൂമിയുടെ കാര്യത്തിലും വനം വകുപ്പുമായി തര്‍ക്കമുള്ള ഭൂമിയുടെ കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും എം.എല്‍.എ അറിയിച്ചു. അദാലത്തില്‍ 1081 പരാതികള്‍ ലഭിച്ചതില്‍ 84 എണ്ണം തീര്‍പ്പാക്കി. 997 പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കും. എം.ഡി.എം കെ.എം. രാജു, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ കെ. ജയപ്രകാശന്‍, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ യു.ജെ. ജോസഫ്, എല്‍.ആര്‍ സ്പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ ചാമിക്കുട്ടി, എല്‍.എ സ്പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ കതിര്‍വടി വേലു, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്‍റ് ഹംസ കടവന്‍, കെ. മധു, എം.ഡി. സെബാസ്റ്റ്യന്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, പി.ജി. സജേഷ്, വൈത്തിരി പഞ്ചായത്ത് പ്രസിഡന്‍റ് വി. ഉഷാകുമാരി, തരിയോട് പഞ്ചായത്ത് പ്രസിഡന്‍റ് റീനാ സുനില്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.