കല്‍പറ്റ: പൊരിവെയിലത്ത് ജോലിക്കിടെ ആദിവാസി യുവാവ് മരിക്കാനിടയായതോടെ നഷ്ടമായത് കുടുംബത്തിന്‍െറ താങ്ങ്. വിനായക മഞ്ഞളാംകൊല്ലി കളപ്പുരക്കല്‍ കെമ്പന്‍െറ മകന്‍ കുമാരന്‍ ആണ് കഴിഞ്ഞദിവസം മരിച്ചത്. സൂര്യാതപമേറ്റാണ് മരണമെന്നാണ് സംശയമുയര്‍ന്നത്. ഞായറാഴ്ച രാവിലെ പരിസരത്തെ എസ്റ്റേറ്റില്‍ വിറക് അട്ടിയിടുന്ന ജോലിക്കിടെ ഉച്ചക്ക് 12.15ഓടെ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെ ജോലിചെയ്തിരുന്നവര്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അബോധാവസ്ഥയിലായി. രാത്രിയോടെ മരിക്കുകയായിരുന്നു. ശരീരത്തില്‍ വെയിലേറ്റ പാടുകളുള്ളതായി കൂടെ ജോലിചെയ്തവര്‍ പറഞ്ഞു. ഊരാളി വിഭാഗത്തില്‍പെട്ട കുമാരന്‍ കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. കുമാരന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ചെറിയപ്രായത്തിലുള്ളവരാണ് കുട്ടികളെല്ലാം. കുമാരന്‍െറ മരണത്തോടെ കുടുംബം അനാഥമായി. സര്‍ക്കാര്‍ തലത്തിലുള്ള സഹായം എത്തിയാല്‍ അത് കുടുംബത്തിന് ആശ്വാസമാകും. ഊരാളി കോളനിയിലുള്ള അഞ്ചോളം കൂരകളുടെ അവസ്ഥ കഷ്ടമാണ്. ആര്‍ക്കും സ്വന്തമായി ഭൂമിയില്ല. പുഴക്കരയോട് ചേര്‍ന്ന പുറമ്പോക്കിലാണ് ഇവര്‍ താമസിക്കുന്നത്. മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലമായതിനാല്‍ ഇവര്‍ മാറിത്താമസിക്കാറാണ് പതിവ്. മൂന്ന് ഭാഗത്തും എസ്റ്റേറ്റും ഒരു ഭാഗത്ത് പുഴയാലും ചുറ്റപ്പെട്ട കോളനിയിലേക്ക് വാഹനം കൊണ്ടുപോകാന്‍ കഴിയില്ല. ഇടുങ്ങിയ നടവഴിയിലൂടെ വേണം കോളനിയിലത്തൊന്‍. ഷെഡിന് സമാനമായ വീടുകളാണ് കോളനിയിലുള്ളത്. പ്രാഥമിക സൗകര്യങ്ങളൊന്നും തന്നെ കോളനിയിലില്ല. പ്രദേശത്ത് ട്രൈബല്‍ വകുപ്പിന്‍െറയോ മറ്റോ സഹായങ്ങള്‍ എത്താറില്ളെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന ചൂട് കണക്കിലെടുത്ത് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ വെയിലത്ത് ജോലിചെയ്യുന്നത് ഒഴിവാക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.