ഗൂഡല്ലൂര്‍: ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് പന്തല്ലൂര്‍ താലൂക്കിലെ കൂമൂല ഗ്രാമവാസികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു. നെല്ലിയാളം നഗരസഭയുടെ പരിധിയില്‍വരുന്ന കൂമൂല ഗ്രാമത്തില്‍ ആദിവാസികളടക്കം നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. വേനല്‍ കനത്തതോടെ ഈ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി. കിണറുകള്‍ വറ്റിയതു കാരണം പലരും കുടിവെള്ളത്തിനായി അലയുകയാണ്. ജലമുള്ള കിണറുകള്‍ ചെമ്പുറവായതിനാല്‍ കുടിക്കാന്‍ കൊള്ളാത്തവിധമാണ്. എന്നാല്‍, നഗരസഭയുടെ ഭാഗത്തുനിന്ന് കാര്യമായ നടപടിയൊന്നും ഉണ്ടാവാത്തതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായത്. വോട്ടവകാശം വിനിയോഗിക്കാനും പ്രതിഷേധസൂചകമായി നോട്ടയില്‍ വോട്ട് രേഖപ്പെടുത്താമെന്ന നിലവിലെ സൗകര്യം ഉപയോഗിക്കാനും ഇവിടത്തെ വോട്ടര്‍മാര്‍ തയാറല്ല. അതേസമയം, ജലമുള്ള കിണര്‍ ശുചീകരിച്ച് മോട്ടോര്‍ പമ്പുകള്‍ സ്ഥാപിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്ന് നഗരസഭാ കമീഷണര്‍ ലക്ഷ്മണന്‍ വ്യക്തമാക്കി. എന്നാല്‍, പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് കൂമൂലക്കാരുടെ മറുപടി. ഗ്രാമങ്ങളിലെ വീടുകള്‍ക്കു മുന്നില്‍ കരിങ്കൊടിനാട്ടി പ്രതിഷേധം പ്രകടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.