മാനന്തവാടി: നെല്‍വയല്‍, തണ്ണീര്‍തട നിയമങ്ങള്‍ കാറ്റില്‍പറത്തി വയനാട്ടില്‍ നിലംനികത്തലും കുന്നിടിക്കലും വ്യാപകമാവുന്നത് സമഗ്രാന്വേഷണത്തിന് വിധേയമാക്കണമെന്ന് ഹരിതസേന ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ വരള്‍ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമാകുമ്പോഴാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പെരുകുന്നത്. ഹൈകോടതി ഉത്തരവ് നിലനില്‍ക്കെ, മാനന്തവാടി ടൗണില്‍ അധികൃതരുടെ മൂക്കിനുതാഴെ തണ്ണീര്‍തടത്തില്‍ കുന്നിടിക്കലും റോഡുനിര്‍മാണവും തകൃതിയായി നടക്കുന്നു. ജില്ലയില്‍ മുഴുവന്‍ ടൗണുകളോട് ചേര്‍ന്നുള്ള നെല്‍വയലുകള്‍ വ്യാപകമായി തരംമാറ്റത്തിന് വിധേയമാവുകയാണ്. 2008ന് മുമ്പ് നെല്‍കൃഷി ഒഴിവാക്കിയിരുന്ന നിലങ്ങള്‍ താരിഫ് വിലയുടെ 25 ശതമാനം കൈപ്പറ്റി പുരയിടമാക്കിക്കൊടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വഴി നിലങ്ങള്‍ കരയാക്കി മാറ്റാനുള്ള അപേക്ഷകള്‍ ഓഫിസുകളില്‍ കുന്നുകൂടുകയാണ്. എന്നാല്‍, ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലൊന്നും തണ്ണീര്‍തടങ്ങളുടെയും നെല്‍വയലുകളുടെയും ഡാറ്റാബാങ്ക് രൂപപ്പെടുത്തിയിട്ടില്ല. ഈ പഴുതിലൂടെ ഒട്ടും അംഗീകാരമില്ലാത്ത നിലംനികത്തലുകള്‍ ജില്ലയില്‍ അങ്ങോളമിങ്ങോളം നടക്കുന്നു. ഉദ്യോഗസ്ഥരുടെ നോട്ടമത്തെുന്ന സ്ഥലങ്ങളില്‍പോലും നിലംനികത്തല്‍ വ്യാപകമാവുമ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ നടക്കുന്ന നികത്തലുകള്‍ക്ക് കൈയും കണക്കുമില്ല. വയലുകളിലൂടെയുള്ള റോഡുനിര്‍മാണമടക്കം വര്‍ധിച്ചതോടെ നീരൊഴുക്കും തടസ്സപ്പെടുകയാണ്.ഭരണകൂടവും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നെല്‍കൃഷി പ്രോത്സാഹനവും ജൈവകൃഷിയും മൈതാനപ്രസംഗങ്ങളാക്കി മാറ്റുമ്പോള്‍ കൃഷിയിടങ്ങള്‍ തരിശാക്കപ്പെടുന്നതും ഇടിച്ചുനിരത്തുന്നതുമൊക്കെ കണ്ടില്ളെന്നു നടിക്കുകയാണ്. ഭാവിയില്‍ കുടിവെള്ളം പോലുമില്ലാതെ വയനാട് മരുഭൂമിയാക്കപ്പെടാതിരിക്കാന്‍ സമ്പൂര്‍ണ കാര്‍ഷിക ജില്ലയായി പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് മാന്യമായ പരിഗണനനല്‍കണമെന്ന് എം. സുരേന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. പി.എന്‍. സുധാകര സ്വാമി, ജോസ് പുന്നക്കല്‍, സി.യു. ചാക്കോ, ജോസ് പാലിയണ, എന്‍.എ. വര്‍ഗീസ്, എം.കെ. ഹുസൈന്‍, എ. വാസു, വി.എം. ജോസ്, പി.എ. നാഗകുമാര്‍, പി.വി. ജോയി, സി.ആര്‍. ഹരിദാസ്, എ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.