ഗതാഗത കുരുക്കിന് പരിഹാരം: ടൗണ്‍ ഹാള്‍ റോഡില്‍ ഇനി വണ്‍വേ

മാനന്തവാടി: രൂക്ഷമായ ഗതാഗത കുരിക്കിനും പ്രതിഷേധങ്ങള്‍ക്കും പരിഹാരമായി മാനന്തവാടി ടൗണ്‍ ഹാള്‍ ക്ളബ്കുന്ന് റോഡില്‍ തിങ്കളാഴ്ച മുതല്‍ വണ്‍വേ സംവിധാനം നിലവില്‍ വന്നു. ഗാന്ധിപാര്‍ക് ജങ്ഷനില്‍നിന്ന് ടൗണ്‍ഹാള്‍ റോഡില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ ചൂട്ടക്കടവ് റോഡ് വഴി പോസ്റ്റോഫിസ് ജങ്ഷനില്‍ പ്രവേശിക്കണം. ഗതാഗതം സുഗമമാക്കുന്നതുവരെ ഇരുഭാഗത്തും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. മാര്‍ക്കറ്റ് റോഡില്‍ തോന്നിയപോലെ കയറ്റിറക്ക് നടന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. ഈ മാസം 23ന് ക്ളബ്കുന്ന് നിവാസികള്‍ റോഡ് ഉപരോധിക്കുകയും ചെയ്തതോടെയാണ് മാനന്തവാടി എസ്.ഐ വിനോദ് വലിയാറ്റൂരിന്‍െറ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. മുമ്പ് ട്രാഫിക് ഉപദേശക സമിതിയെടുത്ത തീരുമാനം നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ നടപടികളുടെ ഭാഗമായി തിരക്കേറിയ സമയങ്ങളില്‍ കയറ്റിറക്ക് അനുവദിക്കില്ല. മറ്റു സമയങ്ങളില്‍ കയറ്റുന്നതിന്, വാഹനം പാര്‍ക് ചെയ്യുന്നതിന് സ്ഥലം മാര്‍ക് ചെയ്തുനല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.