ഗൂഡല്ലൂര്‍: ഊട്ടി നഗരസഭാ പരിധിയിലെ പാര്‍സണ്‍വാലി തീട്ടുക്കള്‍ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളടക്കം നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തമിഴ്നാട് ട്രൈബല്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തിലായിരുന്നു റോഡ് ഉപരോധം സംഘടിപ്പിച്ചത്. സി.പി.എം നീലഗിരി ജില്ലാ സെക്രട്ടറി ആര്‍. ഭദ്രി ഉദ്ഘാടനം ചെയ്തു. അടയാള കുട്ടന്‍ അധ്യക്ഷത വഹിച്ചു. തമിഴ്നാട് ട്രൈബല്‍ സംഘം ജില്ലാ സെക്രട്ടറി സുബ്രമണി നേതൃത്വം നല്‍കി. റോഡിന്‍െറ ശോച്യാവസ്ഥ കാരണം ഇവിടേക്കുള്ള വാഹന ഗതാഗതത്തിന് ഏറെ പ്രയാസം നേരിടുന്നുണ്ട്. പ്രദേശത്തുകൂടി സര്‍വിസ് നടത്തുന്ന സര്‍ക്കാര്‍ ബസുകള്‍ പലപ്പോഴും കേടായി കിടക്കുന്നത് വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സമ്മാനിക്കുന്നത്. പലപ്പോഴും സ്കൂളില്‍ സമയത്ത് എത്താന്‍ കഴിയാതെ വന്നതോടെ വിദ്യാര്‍ഥികളും സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അധികൃതര്‍ക്ക് പരാതിനല്‍കിയിട്ടും ഫലമൊന്നുമുണ്ടായില്ളെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. രോഗികളെ ആശുപത്രിയിലത്തെിക്കാനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കും വാഹനങ്ങള്‍ കൊണ്ടുവരാന്‍ പറ്റാത്തവിധം തകര്‍ന്ന അവസ്ഥയിലാണ് റോഡ്. പോര്‍ത്തിമന്ത്, കവക്കാട് മന്ത്, അട്ടക്കൈരൈ മന്ത്, കല്ലക്കൈരൈ മന്ത് ഉള്‍പ്പെടെയുള്ള ഗ്രാമവാസികള്‍ ഏറെ പ്രയാസം നേരിടുന്നു. സമരക്കാരുമായി ഊട്ടി തഹസില്‍ദാര്‍ കുമാരരാജ നടത്തിയ ചര്‍ച്ചയില്‍ നബാര്‍ഡ് ഫണ്ടില്‍ 2.40 കോടി രൂപ റോഡ് നന്നാക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും ഊട്ടി നഗരസഭയുടെ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി കഴിഞ്ഞാലുടന്‍ പണി ആരംഭിക്കുമെന്നും ഉറപ്പുനല്‍കി. ഇതിനുശേഷമാണ് സമരം അവസാനിപ്പിക്കാന്‍ നാട്ടുകാര്‍ തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.