രൂപേഷിന്‍െറ കസ്റ്റഡി : മാനന്തവാടി പൊലീസ് സ്റ്റേഷന്‍ കനത്ത സുരക്ഷാവലയത്തില്‍

മാനന്തവാടി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്ന മാനന്തവാടി പൊലീസ് സ്റ്റേഷന്‍ കനത്ത സുരക്ഷാവലയത്തില്‍. മാനന്തവാടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എല്‍. ഷൈജുവിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍, ആന്‍റി നക്സല്‍ സ്ക്വാഡ്, തണ്ടര്‍ ബോള്‍ട്ട് എന്നിവയിലെ അറുപതോളം പേരാണ് സുരക്ഷാ സംവിധാനത്തിലുള്ളത്. ഇതില്‍ 18 ആന്‍റി നക്സല്‍ സ്ക്വാഡ് സ്റ്റേഷന്‍െറ പൂര്‍ണ സുരക്ഷാചുമതല ഏറ്റെടുത്തു. സെപ്റ്റംബര്‍ 16വരെ ഇവരുടെ സുരക്ഷാ വലയത്തിലായിരിക്കും സ്റ്റേഷന്‍. പരാതികളുമായത്തെുന്നവര്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കല്‍പറ്റ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ രൂപേഷിനെ ആറ് ദിവസത്തേക്കാണ് ജില്ലാ സെഷന്‍സ് ജഡ്ജി എം.ആര്‍. അനിത കസ്റ്റഡിയില്‍ വിട്ടത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ ജില്ലാ ആശുപത്രിയിലത്തെിച്ച് മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. മുദ്രാവാക്യം വിളികളോടെയാണ് വാഹനത്തില്‍ കയറിയത്്. സ്റ്റേഷനിലത്തെിച്ച് ലോക്കപ്പിലാക്കി. 2014 ഏപ്രില്‍ 24ന് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരന്‍ നിരവില്‍പുഴ മട്ടിലയം സ്വദേശി പ്രമോദിന്‍െറ വീട്ടില്‍ രാത്രി പത്തരയോടെയത്തെി മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിക്കുകയും ചുമരില്‍ പോസ്റ്ററുകള്‍ പതിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോയമ്പത്തൂരില്‍ രൂപേഷ് പിടിയിലായപ്പോള്‍ ലഭിച്ച സിം കാര്‍ഡുകള്‍ പരിശോധിച്ചതിന്‍െറ അടിസ്ഥാനത്തില്‍ 2014 നവംബര്‍ 18ന് തിരുനെല്ലി അഗ്രഹാരം റിസോര്‍ട്ട് ആക്രമണം, ഡിസംബര്‍ ഏഴിന് ചാപ്പ കോളനി വെടിവെപ്പ്, 22ന് കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷന്‍ ആക്രമണം, 2015 ജനുവരി 25ന് തിരുനെല്ലി കെ.ടി.ഡി.സി ഹോട്ടല്‍ ആക്രമണം എന്നിവയൊക്കെ നടക്കുമ്പോള്‍ രൂപേഷ് ഇവിടെയുണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. ഈ കേസുകളില്‍കൂടി വരുംദിവസങ്ങളില്‍ അറസ്റ്റ് രേഖപ്പെടുത്തും. ഇതിന്‍െറ ഭാഗമായി വ്യാഴാഴ്ച രൂപേഷിനെ പ്രമോദിന്‍െറ വീടും ആക്രമണം നടന്ന മറ്റു സ്ഥലങ്ങളിലുമത്തെിച്ച് തെളിവെടുക്കും. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുക. രൂപേഷില്‍നിന്ന് ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന അനൂപ്, വീരമണി, കണ്ണന്‍ തുടങ്ങിയവരുടെ പങ്കിനെ കുറിച്ച് വ്യക്തമാവുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.