മഞ്ചൂരില്‍ ഭീതിപരത്തിയ പുള്ളിപ്പുലിയെ പിടികൂടി

ഗൂഡല്ലൂര്‍: മഞ്ചൂരില്‍ ജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയായിമാറിയ പുള്ളിപ്പുലിയെ പിടികൂടി. കൂടുവെച്ച് പിടിച്ച പുലിയെ പിന്നീട് വനത്തില്‍ തുറന്നുവിടുകയായിരുന്നു. കഴിഞ്ഞദിവസം മഞ്ചൂര്‍ ദൊഡ്ഡകൊമ്പൈ ഭാഗത്തെ ക്ഷീരകര്‍ഷകന്‍ സുബ്രമണിയേ അക്രമിക്കുകയും ഇയാളുടെ തൊഴുത്തില്‍കെട്ടിയ അഞ്ചു ആടുകളെ പുലി കൊല്ലുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെ ഭീതിയിലായ പ്രദേശവാസികള്‍ പുലിയെ പിടികൂടാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് വനപാലകര്‍ കൂട് സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.