പന്തല്ലൂര്‍ ഗവ. എച്ച്.എസ്.എസില്‍ റാഗിങ്: വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗൂഡല്ലൂര്‍: സഹപാഠികളുടെ മാനസിക-ശാരീരിക പീഡനങ്ങളത്തെുടര്‍ന്ന് പ്ളസ് വണ്‍ വിദ്യാര്‍ഥിയെ ഗൂഡല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ്വണ്‍ വിദ്യാര്‍ഥി കാര്‍ത്തികിനെയാണ് (17) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറേനാളായി ഡാനിയല്‍, ബാബു, ഫ്രാങ്ക്ളിന്‍, റഷീദ് എന്നീ വിദ്യാര്‍ഥികള്‍ കാര്‍ത്തികിനെ ഉപദ്രവിച്ചിരുന്നുവത്രെ. ഇവരുടെ റാഗിങ്ങിനെതിരെ അധ്യാപകരോട് പരാതിപ്പെട്ടെങ്കിലും മറ്റു നടപടികളെടുക്കാനോ പൊലീസില്‍ പരാതിനല്‍കാനോ തയാറാവാതെ അധ്യാപകര്‍ ബന്ധപ്പെട്ട വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിടുകയായിരുന്നു. ബുധനാഴ്ച സ്കൂള്‍ വിട്ടുപോകുമ്പോള്‍ നാല്‍വര്‍ സംഘം ദേഹോപദ്രവം ഏല്‍പിക്കുകയായിരുന്നെന്ന് കാര്‍ത്തിക് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലു വിദ്യാര്‍ഥികളെയും ദേവാല പൊലീസ് ചോദ്യംചെയ്തുവരുകയാണ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.