വനം-പരിസ്ഥിതി വകുപ്പ് വിശദീകരണം തേടി

സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി കേന്ദ്രത്തിന് സമീപം ചീയമ്പത്ത് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്ത സംഭവത്തില്‍ വനം-പരിസ്ഥിതി വകുപ്പ് വിശദീകരണം തേടി. കടുവയെ മയക്കുവെടി വെച്ച വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയെയും ഓപറേഷനില്‍ പങ്കെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരെയും വനം-പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തിരുവനന്തപുരത്ത് വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്. ഒക്ടോബര്‍ 12ന് തിങ്കളാഴ്ച രാത്രിയാണ് കടുവ ചീയമ്പം കാപ്പിത്തോട്ടം കോളനിയിലിറങ്ങി രണ്ട് ആടുകളെ കൊന്നുതിന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ കോളനിയിലെ കാളന്‍െറ വീടിനടുത്ത് കടുവയെ കണ്ട കോളനിവാസികള്‍ വനം വകുപ്പധികൃതരെ വിവരമറിയിക്കുകയായിരുന്നു. പത്തുമണിയോടെ വെറ്ററിനറി സര്‍ജന്‍ ഡോ. ജുജുമോന്‍െറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തത്തെി. ഏഴുതവണ മയക്കുവെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം കണ്ടില്ല. ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ സ്ഥലത്തത്തെിയ ഡോ. അരുണ്‍ സഖറിയയാണ് മയക്കുവെടിയുതിര്‍ത്ത് കടുവയെ മയക്കിയത്. കടുവയെ ഇരുമ്പ് കൂട്ടിലാക്കി സുല്‍ത്താന്‍ ബത്തേരിയില്‍ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ കാര്യാലയ പരിസരത്തത്തെിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. മറ്റു കടുവകളുമായുള്ള സംഘട്ടനത്തില്‍ ഈ കടുവക്ക് ശരീരമാസകലം ഗുരുതര പരിക്കേറ്റിരുന്നുവെന്നും പിന്‍കാലുകളിലേറ്റ മുറിവുകളാണ് കാടുവിട്ട് നാട്ടിലിറങ്ങി ഇരതേടാന്‍ കാരണമായതെന്നും വനം വകുപ്പ് വിശദീകരിച്ചിരുന്നു. എന്നാല്‍, പത്ത് വയസ്സ് മതിക്കുന്ന ഈ ആണ്‍ കടുവ ചത്തതിനെപ്പറ്റി വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മോഹനന്‍ പിള്ള നല്‍കിയ റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കാന്‍ വനം-പരിസ്ഥിതി വകുപ്പ് തയാറായിട്ടില്ല. സംഭവത്തില്‍ വിശദ അന്വേഷണമുണ്ടാവുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.