കോട്ടപാടിയില്‍ കാട്ടാനശല്യം രൂക്ഷം

ഗൂഡല്ലൂര്‍: ചേരമ്പാടി റെയ്ഞ്ചിലെ കോട്ടപാടിയില്‍ കാട്ടാനശല്യം രൂക്ഷമായി. കൃഷിനാശം വ്യാപകമായതോടെ കര്‍ഷകര്‍ ദുരിതത്തിലായി. കുട്ടിയടക്കമുള്ള 13 ആനകളാണ് എത്തുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. വനപാലകര്‍ പടക്കം പൊട്ടിക്കുകയും മറ്റും ചെയ്തെങ്കിലും ആനകള്‍ പ്രദേശം വിട്ടുപോവുന്നില്ല. കോട്ടപ്പാടിയിലെ തോമസ്, രാജപക്ഷന്‍ എന്നിവരുടെ വീടുകള്‍ക്ക് മുന്നിലത്തെിയ കാട്ടാനകള്‍ തെങ്ങും കമുകും തിന്നു നശിപ്പിച്ചു. ആനകള്‍ തള്ളിവീഴ്ത്തിയ കമുക് വീണ് ഒരു വീടിന് നാശം സംഭവിച്ചു. വിദ്യാധരന്‍, ദേവദാസ്, മുരളീധരന്‍ എന്നിവരുടെ കൃഷിയിടത്തിലും കാട്ടാനകളിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കി. സാമിയാര്‍ മലഭാഗത്ത് ആനക്കൂട്ടം മേയുന്നത് വനപാലകര്‍ സ്ഥിരീകരിച്ചതോടെ ഇവയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടിയെടുത്തതായി ഗൂഡല്ലൂര്‍ ഡി.എഫ്.ഒ തേജസ്വി അറിയിച്ചു. കാട്ടാനകള്‍ കൃഷിനശിപ്പിച്ച കോട്ടപ്പാടി, അയ്യന്‍കൊല്ലി, സാമിയാര്‍മല ഭാഗത്തെ കര്‍ഷകരെ ഗൂഡല്ലൂര്‍ എം.എല്‍.എ അഡ്വ. ദ്രാവിഡമണി സന്ദര്‍ശിച്ചു. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് അദ്ദേഹം വനപാലകരോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.