തോട്ടംതൊഴിലാളി സമരം: പൊതുജനത്തെ വലച്ച് തുടര്‍ച്ചയായി റോഡ് ഉപരോധം

കല്‍പറ്റ: വിവിധ തോട്ടംതൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല പണിമുടക്കിന്‍െറ ഭാഗമായി ജില്ലയില്‍ തുടര്‍ച്ചയായി റോഡ് ഉപരോധിക്കുന്നത് പൊതുജനത്തെ ബാധിക്കുന്നു. ചികിത്സക്കടക്കം അയല്‍ജില്ലകളെ ആശ്രയിക്കേണ്ടിവരുന്ന വയനാടിനെ ഉപരോധസമരം കൂടുതല്‍ വലക്കുകയാണ്. സമരത്തിനുള്ള പൊതുജനപിന്തുണയെയും ഇത് ബാധിക്കുന്നതായി വിലയിരുത്തലുണ്ട്. ബുധനാഴ്ച ചുണ്ടേലില്‍ രാവിലെ ഒമ്പതിന് തുടങ്ങിയ റോഡ് ഉപരോധം ഉച്ചക്ക് രണ്ടോടെയാണ് അവസാനിച്ചത്. ചുണ്ടേല്‍ ടൗണില്‍ യാത്രക്കാരുടെ ചെറിയ പ്രതിഷേധവുമുണ്ടായി. കോഴിക്കോടുനിന്നുള്ള ബസുകള്‍ വൈത്തിരി ടൗണില്‍നിന്ന് തിരിഞ്ഞ് പൊഴുതന-അത്തിമൂല-വെങ്ങപ്പള്ളിയിലൂടെയാണ് കല്‍പറ്റയിലത്തെിയത്. ഇടുങ്ങിയ റോഡുകളില്‍ എതിര്‍ഭാഗത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ബസുകളും ലോറികളുമടക്കം എത്തിയതോടെ ഏറെനേരം കഴിഞ്ഞാണ് നിരങ്ങിനീങ്ങി വാഹനങ്ങള്‍ക്ക് കടന്നുപോകാനായത്. വൈത്തിരി ടൗണിലൊഴികെ മറ്റൊരിടത്തും ഗതാഗതനിയന്ത്രണത്തിന് പൊലീസത്തെിയില്ല. യാത്രക്കാര്‍ ഇടപെട്ടാണ് വാഹനങ്ങള്‍ നിയന്ത്രിച്ചത്. ഇതോടെ, വൈത്തിരിയില്‍നിന്ന് കല്‍പറ്റയിലത്തൊന്‍ രണ്ടു മണിക്കൂറോളം എടുത്തു. അതേസമയം, സമരം നടക്കുമ്പോള്‍ വാഹനങ്ങളെ നിയന്ത്രിക്കേണ്ടതും ബദല്‍പാത സുഗമമാക്കേണ്ടതും പൊലീസ് ആണെന്നാണ് യൂനിയന്‍നേതാക്കളുടെ വാദം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ശക്തി തെളിയിക്കാനുള്ള പടപ്പുറപ്പാടിലാണ് പാര്‍ട്ടികള്‍. ഓരോദിനവും മത്സരിച്ച് വിവിധയിടങ്ങളില്‍ ദേശീയപാതയടക്കം മണിക്കൂറുകളോളം ഉപരോധിക്കുന്ന തിരക്കിലാണിപ്പോള്‍ യൂനിയനുകള്‍. വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍െറ(സി.ഐ.ടി.യു) നേതൃത്വത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍തന്നെ നാല് എസ്റ്റേറ്റുകളില്‍ പണിമുടക്ക് ആരംഭിച്ചിരുന്നു. പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. എന്നാല്‍, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, ബി.എം.എസ്, പി.എല്‍.സി എന്നീ യൂനിയനുകളുടെ സംയുക്തസമിതിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28നാണ് പണിമുടക്ക് തുടങ്ങുന്നത്. ഇതോടെ, എല്ലാ എസ്റ്റേറ്റുകളിലും പണിമുടക്കായി. സി.ഐ.ടി.യു നേതൃത്വത്തിലാണ് സെപ്റ്റംബര്‍ 28ന് ആദ്യമായി പണിമുടക്കിയ തൊഴിലാളികള്‍ ചുണ്ടേലില്‍ ദേശീയപാത ഉപരോധിച്ചത്. രാവിലെ 8.30 മുതല്‍ തുടങ്ങിയ സമരം ഉച്ചക്ക് ഒന്നരയോടെയാണ് സമാപിച്ചത്. തുടര്‍ദിവസങ്ങളിലും മേപ്പാടി, അരപ്പറ്റ, തലപ്പുഴ, എന്നീ സ്ഥലങ്ങളില്‍ അന്തര്‍സംസ്ഥാന പാതയടക്കം സമരക്കാര്‍ ഉപരോധിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി യോഗങ്ങളില്‍ തീരുമാനമാകാതെ വന്നതോടെ സമരം ശക്തിയാര്‍ജിച്ചു. തുടക്കത്തില്‍ പണിമുടക്കുപോലും വെവ്വേറെ നടത്തിയ യൂനിയനുകള്‍ വഴിതടയല്‍സമരത്തിന് ഒന്നിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സെപ്റ്റംബര്‍ 28നുശേഷം വിവിധ ദിവസങ്ങളില്‍ ചുണ്ടേലില്‍ മണിക്കൂറുകളോളം ദേശീയപാത ഉപരോധിച്ചത് മിക്ക യൂനിയനുകളും ഒന്നിച്ചായിരുന്നു. താഴെ അരപ്പറ്റയില്‍ യൂനിയനുകള്‍ റോഡ് ഉപരോധിച്ചതോടെ വടുവഞ്ചാല്‍-മേപ്പാടി റൂട്ടില്‍ വ്യാഴാഴ്ച ബസ് തൊഴിലാളികള്‍ പണിമുടക്കിയ അവസ്ഥയായി. രാവിലെ ഉപരോധം തുടങ്ങിയപ്പോള്‍ ബസുകള്‍ അരപ്പറ്റയിലത്തെി മേപ്പാടി ടൗണിലേക്ക് തിരിച്ചുപോയി ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടു. മേപ്പാടി എസ്.ഐ സ്ഥലത്തത്തെി സ്റ്റാന്‍ഡില്‍ ബസുകള്‍ നിര്‍ത്തുന്നത് വിലക്കി. ഇതോടെ, ഉച്ചക്ക് രണ്ടിന് ഉപരോധം അവസാനിച്ചിട്ടും തൊഴിലാളികള്‍ ബസ് ഓടിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.