കാത്തിരിപ്പു കേന്ദ്രത്തിലെ സേവനമാതൃകയായി മാരാര്‍

നാദാപുരം: തൂപ്പുജോലികളോട് യുവതലമുറ പുറംതിരിഞ്ഞുനില്‍ക്കുമ്പോള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ സേവന മാതൃകയാവുകയാണ് 75 പിന്നിട്ട പുറമേരിയിലെ രയരോത്ത് പുതിയോട്ടില്‍ വിശ്വനാഥ മാരാര്‍. പതിറ്റാണ്ടായി ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രം മാരാര്‍ ശുചീകരിച്ചുതുടങ്ങിയിട്ട്. 2005 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങിയതാണ് ഈ വൃത്തിയാക്കല്‍. ഇന്ന് ഇത് മാരാരുടെ ജീവിതചര്യയുടെ ഭാഗമാണ്. വെളുപ്പിന് ഒരു കിലോമീറ്ററോളം നടന്ന് ബസ്സ്റ്റോപ്പിലത്തെുന്ന ഇദ്ദേഹം ഇവിടവും പരിസരവും വൃത്തിയാക്കിയാണ് മടങ്ങാറ്. പുറമേരി രാജാസ് ഹൈസ്കൂളില്‍നിന്ന് ഹിന്ദി അധ്യാപകനായി വിരമിച്ച മാരാര്‍ വടകരയിലേക്ക് ബസ് കാത്തിരിക്കുന്നതിനിടെയാണ് വൃത്തിഹീനമായ ബസ്സ്റ്റോപ്പ് ശ്രദ്ധയില്‍പെട്ടത്. ടൗണില്‍ തൂപ്പുകാരനില്ലാത്തതിനാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തെ ഗ്രാമപഞ്ചായത്ത് കൈയൊഴിഞ്ഞിരുന്നു. പിന്നീട് പഞ്ചായത്ത് ബസ്സ്റ്റോപ്പ് പുതുക്കിപ്പണിതെങ്കിലും തൂപ്പുജോലിക്ക് ആളത്തെിയിരുന്നില്ല. ഇതോടെയാണ് മാരാര്‍ വൃത്തിയാക്കാനിറങ്ങിയത്. പ്രായാധിക്യത്തിന്‍െറ അവശതയുണ്ടെങ്കിലും ഒരുനാള്‍ കിടപ്പിലായപ്പോള്‍ മാത്രമാണ് ഇത് നിലച്ചതെന്ന് ഇദ്ദേഹം പറയുന്നു. ഓരോ ദിനവും ബസ്സ്റ്റോപ്പ് വൃത്തികേടാക്കി കടന്നുപോകുന്നവരോട് പരിഭവമില്ലാതെ ദിനചര്യ തുടരുകയാണ് ഈ വയോധികന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.