സുല്‍ത്താന്‍ ബത്തേരി: വള്ളുവാടിയിലും വടക്കനാടും വീണ്ടും കടുവാ ആക്രമണം. വള്ളുവാടിയില്‍ കര്‍ഷകനായ ഗോപിയുടെ പോത്തിനെ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് കടുവ കൊന്നത്്. ഒരു മണിക്കൂറിനുശേഷം രണ്ടരയോടെ വടക്കനാട് പച്ചാടിയില്‍ കല്ലടിക്കല്‍ തോമസിന്‍െറ തോട്ടത്തില്‍ മേയാന്‍ കെട്ടിയിട്ട മൂരിയും കടുവയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടു. തോമസിന്‍െറ എഴുപതിനായിരം രൂപ വിലമതിക്കുന്ന പശുവിനെ കഴിഞ്ഞയാഴ്ച കടുവ കൊന്നിരുന്നു. കുപ്പാടി, വള്ളുവാടി, വടക്കനാട് മേഖലകളിലായി ഒരാഴ്ചക്കുള്ളില്‍ പത്തോളം കാലികളാണ് കടുവയുടെ ആക്രമണത്തിനിരയായത്. മണല്‍വയല്‍ കോളനിയില്‍ ഒറ്റ രാത്രിയില്‍ മൂന്ന് ആടുകളെയും ഒരു പശുവിനെയും കടുവ കൊന്നിരുന്നു. കുറിച്യാട് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ നേതൃത്വത്തിലുള്ള വനപാലകസംഘം വള്ളുവാടിയിലും പച്ചാടിയിലും അക്രമണകാരിയായ കടുവയെ കുടുക്കാന്‍ ഇരുമ്പുകൂടുകള്‍ സ്ഥാപിച്ചു. കൂടുതല്‍ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. വടക്കനാട് കഴിഞ്ഞ ദിവസം കടുവയുടെ ചിത്രം കാമറയില്‍ പതിഞ്ഞിരുന്നു. പക്ഷെ, കടുവയെ പിടികൂടാനുള്ള ശ്രമം ഇതുവരെയും വിജയിച്ചിട്ടില്ല. ഞായറാഴ്ച കടുവകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാലികളുടെ ഉടമകള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിക്കുന്ന അര്‍ഹമായ നഷ്ടപരിഹാരം നല്‍കാമെന്ന് വനം വകുപ്പധികൃതര്‍ ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.