മേപ്പാടി (വയനാട്): മൂന്നു വയസ്സായ മകനെയും മാനസികാസ്വാസ്ഥ്യമുള്ള അമ്മയെയും വാടകമുറിയില്‍ പൂട്ടിയിട്ട് കൂലിപ്പണിക്ക് പോകേണ്ടിവരുന്ന ലതക്ക് സഹായവാഗ്ദാനം. മേപ്പാടി മുക്കില്‍പ്പീടികയില്‍ 500 രൂപ മാസവാടകയുള്ള മുറിയില്‍ താമസിക്കുന്ന രണ്ടു മക്കളുടെ അമ്മയായ ലതക്കാണ് (35) വിവിധ ഭാഗങ്ങളില്‍നിന്ന് സാമ്പത്തികസഹായമടക്കമത്തൊന്‍ വഴിയൊരുങ്ങിയത്. ലതയുടെ മൂത്തമകള്‍ അപര്‍ണ (12) മേപ്പാടി ഗവ. എച്ച്.എസ് വിദ്യാര്‍ഥിനിയാണ്. അവളെ രാവിലെ സ്കൂളില്‍ അയച്ചശേഷമാണ് ലതക്ക് മേപ്പാടിയിലെ വനിതാ മെസില്‍ പണിക്ക് പോകാനാവുക. ദിവസംകിട്ടുന്ന 250 രൂപ കൊണ്ടാണ് കുടുംബം കഴിയുന്നത്. ഭര്‍ത്താവ് ഇവരെ നേരത്തേ ഉപേക്ഷിച്ചുപോയതാണ്. മൂന്നു വയസ്സ് മാത്രമുള്ള മകന്‍ അഭിജിത്തിനെയും മാനസികാസ്വാസ്ഥ്യമുള്ള അമ്മ ലക്ഷ്മിയെയും (61) നോക്കാന്‍ മറ്റാരുമില്ല. ഇതിനാല്‍ ഇവരെ വാടകമുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് കൂലിപ്പണിക്കുപോകാനാകുന്നത്. ഇവരുടെ ദയനീയാവസ്ഥ ശനിയാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. ചില ചാനലുകളിലും വാര്‍ത്ത വന്നു. വിവരമറിഞ്ഞ് വയനാട് ജില്ലാ പൊലീസ് മേധാവി എം.കെ. പുഷ്കരന്‍ കുടുംബത്തെ സന്ദര്‍ശിച്ചു. സ്വന്തംനിലയില്‍ 5000 രൂപ സഹായവും നല്‍കി. ഇവരുടെ പുനരധിവാസത്തിനുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ജനമൈത്രി പൊലീസിന്‍െറ സഹായവും ഉറപ്പുനല്‍കി. മേപ്പാടി എസ്.ഐ കെ. അനിലും മറ്റു പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ബ്ളോക് പഞ്ചായത്ത് അരപ്പറ്റ ഡിവിഷനംഗവും സാമൂഹികപ്രവര്‍ത്തകയുമായ വിജയകുമാരി, നാട്ടുകാര്‍, സി.പി.എം പ്രവര്‍ത്തകര്‍ എന്നിവര്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കുടുംബത്തിന് അത്യാവശ്യ സാധനങ്ങള്‍ എത്തിച്ചിരുന്നു. ജില്ലാപഞ്ചായത്ത് മേപ്പാടി ഡിവിഷനംഗം അനില തോമസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബി. സുരേഷ് ബാബു, ഭാസ്കരന്‍, സി.പി.എം പ്രവര്‍ത്തകരായ കെ.ടി. ബാലകൃഷ്ണന്‍, കേശവന്‍ എന്നിവരും കുടുംബത്തെ സന്ദര്‍ശിച്ച് സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചു. ലതയുടെ പേരിലുള്ള മേപ്പാടി സൗത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കും സാമ്പത്തികസഹായം എത്തുമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എറണാകുളത്തെ ആരോഗ്യപ്രവര്‍ത്തകന്‍ ലതയുടെ അമ്മയുടെ പരിചരണം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.