ജോണിന്‍െറ കുടുംബത്തിന് സാന്ത്വനമേകി രമേശ് ചെന്നിത്തല

മാനന്തവാടി: തെരഞ്ഞെടുപ്പില്‍ നേതാക്കള്‍ കാലുവാരി തോല്‍പിച്ചതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത ഡി.സി.സി ജന. സെക്രട്ടറി പി.വി. ജോണിന്‍െറ വീട്ടില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. രാവിലെ ആറിന് കോഴിക്കോട് തീവണ്ടിമാര്‍ഗം എത്തിയ മന്ത്രി രാവിലെ ഒമ്പതിനുതന്നെ പുതിയിടത്തെ ജോണിന്‍െറ പടിയറവീട്ടില്‍ എത്തി. തൊട്ടുപിന്നാലെ മന്ത്രി പി.കെ. ജയലക്ഷ്മിയും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുമത്തെി. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി സംസാരിച്ചു. ജോണിന്‍െറ ഭാര്യ മറിയാമ്മ, മക്കളായ വര്‍ഗീസ്, ഷീജ, ഷീബ, മരുമകള്‍ ബിന്‍സി, ബന്ധു കുഞ്ഞുമോന്‍ എന്നിവരുമായി മന്ത്രി ജയലക്ഷ്മിയുടെ സാന്നിധ്യത്തില്‍ അടച്ചിട്ടമുറിയില്‍ ചര്‍ച്ച നടത്തി. ഇടക്ക് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയെ കൂടി പങ്കെടുപ്പിച്ചുള്ള ചര്‍ച്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു. ഇതിനുശേഷം മാനന്തവാടി, അമ്പലവയല്‍, ബത്തേരി എന്നിവിടങ്ങളില്‍നിന്ന് ഡി.സി.സിക്കെതിരെയുള്ള നേതാക്കളുടെ പരാതികള്‍ സ്വീകരിച്ചു. ജോണിന്‍െറ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി തയാറാക്കിയ ഒപ്പുശേഖരണമടക്കമുള്ള നിവേദനം ഭാരവാഹികളായ ഇ.ജെ. ബാബു, പുളിക്കൂല്‍ അബ്ദുറഹ്മാന്‍, കെ.പി. വിജയന്‍, എല്‍. സോമന്‍ നായര്‍, ശോഭ രാജന്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി. ഒന്നേമുക്കാല്‍ മണിക്കൂര്‍ ഇവിടെ ചെലവഴിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടാണ് ചെന്നിത്തല മടങ്ങിയത്. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് ജോണിന്‍െറ മകന്‍ വര്‍ഗീസ് പറഞ്ഞു. കുടുംബത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നീതി ലഭിക്കുന്ന തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം നടപടിയുണ്ടാകുമെന്ന് പറഞ്ഞതായും വര്‍ഗീസ് പറഞ്ഞു. കെ.പി.സി.സി ഭാരവാഹികളായ എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. കെ. ജയന്ത്, കെ.കെ. അബ്രഹാം, എം.എസ്. വിശ്വനാഥന്‍, ജില്ലാ നേതാക്കളായ പി.വി. ബാലചന്ദ്രന്‍, സി. അബ്ദുല്‍ അഷറഫ്, അഡ്വ. എന്‍.കെ. വര്‍ഗീസ്, അഡ്വ. ശ്രീകാന്ത് പട്ടയന്‍, എക്കണ്ടി മൊയ്തുട്ടി, ചിന്നമ്മ ജോസ്, അച്ചപ്പന്‍ കുറ്റിയോട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.