അരിമില്ലിന്‍െറ പേരില്‍ കടലാസുസംഘത്തിന് കൃഷിവകുപ്പ് കോടികള്‍ നല്‍കിയെന്ന്

കല്‍പറ്റ: മാനദണ്ഡങ്ങള്‍ ലംഘിച്ച് കടലാസുസംഘത്തിന് അരിമില്‍ സ്ഥാപിക്കാന്‍ സംസ്ഥാന കൃഷി ഡയറക്ടറേറ്റ് കോടികള്‍ അനുവദിച്ചതായി ആരോപണം. തൊണ്ടര്‍നാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് വില്ളേജില്‍ ഒരുവീട്ടിലെ നാല് ആളുകള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരിലുള്ള കോറോം നെല്ല് ഉല്‍പാദകസംഘത്തിനാണ് സര്‍ക്കാര്‍ ഫണ്ട് നല്‍കിയത്. ഇത് കടലാസുസംഘടനയാണെന്നും ഇത്തരത്തില്‍ നെല്‍കൃഷിയുടെ അഭിവൃദ്ധിക്കുവേണ്ടി ഒരുസംഘം പ്രവര്‍ത്തിക്കുന്നില്ളെന്നുമാണ് ആരോപണം. ആറംഗ തട്ടിക്കൂട്ടുസംഘത്തിന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍പോലും അറിയാതെ സംസ്ഥാന കൃഷി ഡയറക്ടറേറ്റ് നാലരക്കോടിയിലധികം രൂപയാണ് നല്‍കിയത്. സംഘത്തിന് അരിമില്‍ സ്ഥാപിക്കുന്നതിന് എന്നപേരിലാണ് തുക അനുവദിച്ചത്. ഇതില്‍ 2.20 കോടി രൂപ സര്‍ക്കാര്‍ സബ്സിഡിയുമാണ്. ഈ തുക കഴിച്ചുള്ളതുമാത്രം തിരിച്ചടച്ചാല്‍ മതി. സംഘത്തിന് ഫണ്ട് അനുവദിക്കാന്‍ ഇതിനനുസൃതമായി സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങിയതായും ആരോപണമുണ്ട്. സംഭവം വിവാദമായതോടെ നിരവധി സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തത്തെി. സ്വകാര്യവ്യക്തിയുടെ പേരിലുള്ള സംഘത്തിന് മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ ഗ്രാന്‍റ് അനുവദിച്ചത് കര്‍ഷകവഞ്ചനയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. 80,000 രൂപ വായ്പയെടുത്തത് തിരിച്ചടക്കാന്‍ കഴിയാത്തതിന് കര്‍ഷകനെ ജയിലിലടച്ച നാട്ടിലാണ് അരിമില്‍ സ്ഥാപിക്കാന്‍ കോടികള്‍ നിരുപാധികം അനുവദിച്ചത്. വയനാട്ടിലെ കാര്‍ഷികമേഖല അതിഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. കര്‍ഷകര്‍ കടക്കെണിയില്‍ ആത്മഹത്യ ചെയ്യുന്നത് കണ്ടില്ളെന്നുനടിക്കുന്ന സര്‍ക്കാര്‍ കടലാസുസംഘടനക്ക് അരിമില്ലിനെന്ന പേരില്‍ നാലരക്കോടി രൂപ നല്‍കിയ സംഭവം ഗൗരവമുള്ളതാണ്. സര്‍ക്കാറിലെ ഉന്നതര്‍ക്ക് ഇതില്‍ പങ്കുണ്ട്. ഡയറക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന വന്‍അഴിമതിയാണ് ഇപ്പോള്‍ പുറത്തായത്. മില്ലുടമയെ സഹായിക്കുന്നതരത്തില്‍ ഉത്തരവും ഇറക്കി. ഒരു പ്രവൃത്തിയും നടത്താതെ 55 ലക്ഷം രൂപ അനുവദിച്ചു. പണി പൂര്‍ത്തിയായതിനുശേഷമേ ഗ്രാന്‍റ് അനുവദിക്കാവൂ എന്ന നിബന്ധന തിരുത്താന്‍ കൃഷി ഡയറക്ടര്‍ പ്രത്യേക ഉത്തരവിറക്കി. കൃഷിവകുപ്പിന്‍െറ എന്‍ജിനീയറിങ് വിഭാഗത്തെ മറികടന്ന് വാല്യുവേഷന്‍ എടുക്കാന്‍ തദ്ദേശസ്വയംഭരണ എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയും സര്‍ക്കാര്‍ ഉത്തരവിറക്കി. വിലകൊടുത്തുവാങ്ങി വര്‍ഷങ്ങളായി താമസിച്ച് കൃഷിചെയ്ത ഭൂമി വനംവകുപ്പ് തട്ടിയെടുത്തത് തിരികെ കിട്ടാന്‍ മാനന്തവാടിയിലെ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ കുടുംബം പോരാട്ടം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോഴും ഇവരുടെ കുടുംബാംഗങ്ങള്‍ കലക്ടറേറ്റ് പടിക്കല്‍ സമരത്തിലാണ്. ഈ ഭൂമി ഇവര്‍ക്ക് തിരികെനല്‍കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല. അതേസമയം, അതേ വില്ളേജിലെ സ്വകാര്യവ്യക്തിക്ക് അരിമില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഇടപെട്ടത് വളരെ പെട്ടെന്നാണ്. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും സി.പി.എം ആവശ്യപ്പെട്ടു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും വന്യമൃഗ ശല്യവുംമൂലം ജില്ലയില്‍ കര്‍ഷകര്‍ പൊറുതിമുട്ടുമ്പോള്‍ കോടികളുടെ സര്‍ക്കാര്‍ ഫണ്ട് തട്ടിക്കൂട്ടി നെല്ല് ഉല്‍പാദകസംഘത്തിന് അനുവദിച്ചത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഫാര്‍മേഴ്സ് റിലീഫ് ഫോറം (എഫ്.ആര്‍.എഫ്) ജനറല്‍ സെക്രട്ടറി അബ്രഹാം മാലത്തേ്, ജില്ലാചെയര്‍മാന്‍ ശ്രീധരന്‍ കുയിലാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തൊണ്ടര്‍നാട്ടിലെ സംഘത്തിനാണ് നാലരക്കോടിയിലധികം രൂപ സംസ്ഥാന കൃഷി ഡയറക്ടറേറ്റ് നേരിട്ടനുവദിച്ചത്. ഇതില്‍ 2.20 കോടി രൂപ സര്‍ക്കാര്‍ സബ്സിഡിയാണെന്നാണ് അറിയുന്നത്. ബാങ്ക് വായ്പാകുടിശ്ശികയുടെ പേരില്‍ ഇരുളത്തെ ജയിലിലായ കര്‍ഷകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയിരുന്നു. എന്നിട്ടും, നടപടിയുണ്ടായില്ളെന്നും അവര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.