ഗൂഡല്ലൂര്‍: ടാന്‍ ടീ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡി.എം.കെ പ്രവര്‍ത്തകര്‍ ഈമാസം 25ന് നിരാഹാരസമരം നടത്തുന്നു. മസിനഗുഡിയില്‍ ചേര്‍ന്ന ഗൂഡല്ലൂര്‍ നിയമസഭാ മണ്ഡലം ഡി.എം.കെ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ഡി.എം.കെ ജില്ലാ സെക്രട്ടറി ബി.എം. മുബാറക് അധ്യക്ഷത വഹിച്ചു. മഴക്കെടുതികള്‍ നേരിടുന്നതിന് മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ളെന്ന് യോഗം കുറ്റപ്പെടുത്തി. കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഗൂഡല്ലൂരിലെ സെക്ഷന്‍ 17 ഭൂമിയില്‍ താമസിക്കുന്ന റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് പട്ടയവും വൈദ്യുതിയും നല്‍കണം. വന്യമൃഗങ്ങളാല്‍ ജനങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഇല്ലാതാക്കണം. വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കണം. പച്ചത്തേയിലക്ക് ന്യായമായ വില ലഭിക്കാന്‍ നടപടിയെടുക്കണം. ടാന്‍ ടീ തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈമാസം 25ന് നിരാഹാരസമരം നടത്താനാണ് യോഗത്തിന്‍െറ തീരുമാനം. മുന്‍ മന്ത്രി സാമിനാഥന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കൂനൂര്‍ എം.എല്‍.എ കെ. രാമചന്ദ്രന്‍, പാണ്ഡ്യരാജ്, എ. ലിയാക്കത്തലി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.