കല്‍പറ്റ: ഒരുദിനം വൈകിയത്തെിയ സമവായത്തിലൂടെ കല്‍പറ്റയില്‍ ഐക്യമുന്നണിയുടെ ഭരണത്തുടര്‍ച്ച. ജനതാദള്‍ യുനൈറ്റഡിന്‍െറ ബിന്ദു ജോസ് കല്‍പറ്റ നഗരത്തിന്‍െറ പ്രഥമവനിതയായി സത്യപ്രതിജ്ഞ ചൊല്ലി. വൈസ് ചെയര്‍പേഴ്സണ്‍ ആയി മുന്‍ നഗരസഭാ ചെയര്‍മാന്‍ എ.പി. ഹമീദ് തെരഞ്ഞെടുക്കപ്പെട്ടു. 12നെതിരെ 16 വോട്ടുകള്‍ക്കാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. 28 വാര്‍ഡുകളുള്ള കല്‍പറ്റയില്‍ യു.ഡി.എഫിന് 15 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് എട്ടും മുസ്ലിം ലീഗിന് അഞ്ചും ജനതാദള്‍ യുവിന് രണ്ടും കൗണ്‍സിലര്‍മാരുണ്ട്. ഇടതുപക്ഷത്തിന് 12 പേരാണുള്ളത്. ഒരു വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനാണ് ജയിച്ചുകയറിയത്. സഹകരണ ജോ. രജിസ്ട്രാര്‍ അഷ്റഫായിരുന്നു വരണാധികാരി. മുനിസിപ്പല്‍ ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ബിന്ദു ജോസിനെതിരെ സനിതാ ജഗദീഷിനെയും ഹമീദിനെതിരെ വി. ഹാരിസിനെയുമാണ് മത്സരിപ്പിച്ചത്. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തത്. ഇതോടെ വ്യക്തമായ മാര്‍ജിനില്‍ യു.ഡി.എഫ് ജയംനേടുകയായിരുന്നു. താക്കോല്‍ സ്ഥാനത്ത് ആരിരിക്കുമെന്ന തര്‍ക്കം പരിഹാരമാവാതെ നീണ്ടപ്പോള്‍ കല്‍പറ്റ നഗരസഭയിലെ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് വ്യാഴാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. മുന്നണി ഘടകകക്ഷികള്‍ തമ്മില്‍ ധാരണ ഉരുത്തിരിയാതെ പോയതിനാല്‍ യു.ഡി.എഫ് അംഗങ്ങള്‍ ബുധനാഴ്ച എത്തിയില്ല. തെരഞ്ഞെടുപ്പിനുവേണ്ട ക്വാറം തികയാഞ്ഞതിനെ തുടര്‍ന്നാണ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് മാറ്റിയത്. ബുധനാഴ്ച രാത്രിവരെ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് യു.ഡി.എഫ് മുനിസിപ്പാലിറ്റിയില്‍ അധികാരസ്ഥാനങ്ങളുടെ സങ്കീര്‍ണമായ വീതംവെപ്പിലത്തെിയത്. ധാരണഅനുസരിച്ച് ആദ്യ ഒരുവര്‍ഷമാണ് ജനതാദള്‍ ചെയര്‍മാന്‍ പദവി കൈയാളുക. ആദ്യ ഒരുവര്‍ഷം വൈസ് പ്രസിഡന്‍റ് സ്ഥാനം നല്‍കാനുള്ള ധാരണയനുസരിച്ചാണ് എ.പി. ഹമീദ് സ്ഥാനമേറ്റെടുത്തത്. ജനതാദളിന്‍െറ ഒരുവര്‍ഷത്തെ ടേമിന് ശേഷം അടുത്ത രണ്ടുവര്‍ഷം ലീഗിനാണ് ചെയര്‍മാന്‍ പദവി. അവസാന രണ്ടുവര്‍ഷം ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കും. വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് ലീഗിന്‍െറ ഊഴത്തിനുശേഷം അടുത്ത മൂന്നുവര്‍ഷം വൈസ് ചെയര്‍മാന്‍ പദവി കോണ്‍ഗ്രസിനുള്ളതാണ്. അവസാന ഒരുവര്‍ഷം വൈസ് ചെയര്‍മാന്‍ സ്ഥാനം ജനതാദളിന് ലഭിക്കും. ചെയര്‍പേഴ്സണ്‍ പദവി വനിതാ സംവരണമായതിനാല്‍ ഇക്കുറി വൈസ് ചെയര്‍മാന്‍ പദവി നേടിയെടുക്കാനാണ് പാര്‍ട്ടികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. കോണ്‍ഗ്രസില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി ആരെന്നതിനെ ചൊല്ലി അവസാനനിമിഷത്തിലും തര്‍ക്കം തുടരുന്നതിനിടയില്‍ തങ്ങള്‍ക്ക് അഞ്ചു വര്‍ഷവും വൈസ് ചെയര്‍മാന്‍ സ്ഥാനം വേണമെന്ന പിടിവാശിയോടെ ജനതാദള്‍ രംഗപ്രവേശം ചെയ്തത് യു.ഡി.എഫ് നേതൃത്വത്തെ കുഴക്കുകയായിരുന്നു. വിമതശല്യവും പാളയത്തില്‍പടയും കാരണം പ്രതീക്ഷിച്ച സീറ്റ് ലഭിക്കാതെ നേരിയ ഭൂരിപക്ഷത്തിലൊതുങ്ങിയ ഐക്യമുന്നണിക്ക് ജനതാദളിന്‍െറ ആവശ്യം പരിഗണിക്കാതെ നിവൃത്തിയുണ്ടായിരുന്നില്ല. അതോടെ, വീണ്ടും കണക്കുകൂട്ടല്‍ മാറ്റിയും തിരുത്തിയും യു.ഡി.എഫ് നേതൃത്വം ജനതാദളിനെകൂടി പരിഗണിച്ച് പുതിയ ധാരണയിലത്തെുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.