കൊടിയത്തൂര്‍: വാദിറഹ്മ ഇംഗ്ളീഷ് സ്കൂളില്‍ നടന്ന വിദ്യാകൗണ്‍സില്‍ കോഴിക്കോട് റീജ്യന്‍ കിഡ്സ് ഫെസ്റ്റ് ഗോപികാമേനോന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. കെ.കെ. മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാധ്യമം-മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ പി.കെ. അബ്ദുറസാഖ്, പി.ടി.എ പ്രസിഡന്‍റ് എം.എ. അബ്ദുല്‍ അസീസ് ആരിഫ്, അല്‍ഇസ്ലാഹ് ഓര്‍ഫനേജ് മാനേജര്‍ അബ്ദുമാസ്റ്റര്‍, കെ. സുബൈര്‍, വി.പി. ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. അബ്ദുല്‍ ബഷീര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ എം.എ. അബ്ദുല്‍ഹക്കീം നന്ദിയും പറഞ്ഞു. കോഴിക്കോട്, വയനാട് ജില്ലകളിലെ 13 സ്കൂളുകളില്‍ നിന്നായി 600ല്‍പരം കുരുന്നുകള്‍ വിവിധ മത്സര ഇനങ്ങളില്‍ മാറ്റുരച്ചു. ഐഡിയല്‍ ഇംഗ്ളീഷ് സ്കൂള്‍ സുല്‍ത്താന്‍ബത്തേരി ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. ഓമശ്ശേരി പ്ളസന്‍റ് ഇംഗ്ളീഷ് സ്കൂളിന് രണ്ടാം സ്ഥാനവും ചേന്ദമംഗലൂര്‍ അല്‍ ഇസ്ലാഹ് ഇംഗ്ളീഷ് സ്കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു. കാറ്റഗറി ഒന്ന് വിഭാഗത്തില്‍ ഐഡിയല്‍ ഇംഗ്ളീഷ് സ്കൂള്‍ ഒന്നാം സ്ഥാനവും ഓമശ്ശേരി പ്ളസന്‍റ് ഇംഗ്ളീഷ് സ്കൂള്‍ രണ്ടാം സ്ഥാനവും കൊടിയത്തൂര്‍ വാദിറഹ്മ ഇംഗ്ളീഷ് സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാറ്റഗറി രണ്ട് വിഭാഗത്തില്‍ ഐഡിയല്‍ ഇംഗ്ളീഷ് സ്കൂള്‍, സുല്‍ത്താന്‍ബത്തേരി ഒന്നാം സ്ഥാനവും ഐഡിയല്‍ പബ്ളിക് സ്കൂള്‍, കുറ്റ്യാടി രണ്ടാം സ്ഥാനവും, ചേന്ദമംഗലൂര്‍ അല്‍ ഇസ്ലാഹ് ഇംഗ്ളീഷ് സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് മെംബര്‍ സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം.ടി.സി സെക്രട്ടറി എസ്. ഖമറുദ്ദീന്‍ അധ്യക്ഷതവഹിച്ചു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഹാഫിഷ് കെ.എച്ച്. ഫലപ്രഖ്യാപനം നടത്തി. ബെന്ന ചേന്ദമംഗലൂര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. കെ.ടി. അബ്ദുറഹ്മാന്‍, ഓമശ്ശേരി പ്ളസന്‍റ് ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രകാശ്വാര്യര്‍, ചേന്ദമംഗലൂര്‍ അല്‍ ഇസ്ലാഹ് ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ നജീബ് റഹ്മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സ്കൂള്‍ മാനേജര്‍ പി.കെ. അബ്ദുറസാഖ് സ്വാഗതവും മുഫ്സീറ അഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.