ഗൂഡല്ലൂര്‍: നീലഗിരിജില്ലയിലെ കോത്തഗിരിയില്‍ കാട്ടുപോത്തുകളുടെ സൈ്വരവിഹാരം ജനങ്ങള്‍ക്ക് ഭീഷണിയായി. പകല്‍പോലും ഇവ ജനവാസകേന്ദ്രങ്ങളിലത്തെുന്നത് പതിവായതോടെ ജനം ഭയപ്പെട്ടാണ് പുറത്തിറങ്ങുന്നത്. കാട്ടുപോത്തും എരുമകളും കുട്ടികളടക്കം തേയിലത്തോട്ടത്തിലും പരിസരത്തുള്ള പാടികളിലേക്കും വരുന്നത് തൊഴിലാളികളെ ഭീതിയിലാക്കിയിട്ടുണ്ട്. മനുഷ്യനെക്കണ്ടാല്‍ പലപ്പോഴും വന്യമൃഗം ആക്രമികളാവുന്നു. ഈ മേഖലയില്‍ നിരവധിപേര്‍ കാട്ടുപോത്തിന്‍െറ ആക്രമണത്തിനിരയായിട്ടുണ്ട്. കഴിഞ്ഞദിവസം കോത്തഗിരി പഞ്ചായത്ത് യൂനിയന്‍ ഓഫിസിന് പരിസരത്തുവരെ കാട്ടുപോത്തുകളത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.