കല്‍പറ്റ: പടിഞ്ഞാറത്തറ 16ാം മൈല്‍ കല്ലുമൊട്ടംകുന്ന് നാലുസെന്‍റ് കോളനിയിലെ സ്റ്റീഫന്‍െറ വീട്ടില്‍ ഈ പുതുവത്സരം വെളിച്ചം നിറയും. വൈദ്യുതിജീവനക്കാര്‍ നന്മയുടെ വെളിച്ചവുമായി വീടിന്‍െറ പടികടന്നത്തെി. ജീവനക്കാര്‍ തങ്ങള്‍ സ്വരൂപിച്ച പണംകൊണ്ട് കുടുംബത്തിന് വൈദ്യുതിയത്തെിക്കുകയായിരുന്നു. വികലാംഗനും രോഗിയുമായ സ്റ്റീഫന്‍െറ മാതാവ് ചെറുപ്പത്തിലേ മരിച്ചു. ഭാര്യ കൂടെയില്ല. എട്ടു വയസ്സുകാരിയായ മകള്‍ അശ്വതിയും ആറു വയസ്സുകാരന്‍ മകന്‍ അര്‍ജുനുമൊത്ത് കോളനിയിലെ ചെറിയ വീട്ടിലാണ് ഇപ്പോള്‍ താമസം. നേരത്തേ പ്ളാസ്റ്റിക് ഷീറ്റുമേഞ്ഞ ഷെഡിലായിരുന്നു. പഠനത്തില്‍ മിടുക്കിയായ അശ്വതിയുടെ പുസ്തകങ്ങള്‍ എല്ലാദിവസവും നനയുന്നതിന്‍െറ കാരണം അന്വേഷിച്ചിറങ്ങിയ സ്കൂളിലെ അധ്യാപകരാണ് കുടുംബത്തിന്‍െറ ദുരിതം ആദ്യമറിയുന്നത്. ഷെഡിലാണ് ഇവര്‍ താമസിക്കുന്നതെന്ന് അങ്ങനെയാണ് അറിയുന്നത്. വിവേകോദയം സ്കൂള്‍ പി.ടി.എയും നാട്ടുകാരും ചേര്‍ന്ന് വീട് നിര്‍മാണത്തിന് തുടക്കംകുറിച്ചു. വീട് നിര്‍മിച്ചശേഷം വൈദ്യുതി കണക്ഷനെക്കുറിച്ച് ആലോചിക്കുമ്പോഴാണ് വൈദ്യുതിവകുപ്പ് ജീവനക്കാര്‍തന്നെ ആ ചുമതല ഏറ്റെടുത്തത്. ഇതിനിടെ, ഒയിസ്ക ഇന്‍റര്‍നാഷനല്‍ കല്‍പറ്റ ചാപ്ടര്‍ സൗരോര്‍ജ പാനലും വിളക്കും ലഭ്യമാക്കിയിരുന്നു. ആധുനികരീതിയിലുള്ള വയറിങ്ങും ഊര്‍ജക്ഷമതയുള്ള എല്‍.ഇ.ഡി ബള്‍ബുകളും വൈദ്യുതിജീവനക്കാരുടെ ഇടപെടലിലൂടെ സ്ഥാപിച്ചു. സ്വിച് ഓണ്‍ കര്‍മം കല്‍പറ്റ ഇലക്ട്രിക്കല്‍ സര്‍ക്ള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബി. മോഹന്‍കുമാര്‍ നിര്‍വഹിച്ചു. മാനന്തവാടി ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.