മാനന്തവാടി: രാജ്യവ്യാപകമായി നടന്ന ലോക് അദാലത്തിന്‍െറ ഭാഗമായി ജില്ലയില്‍ നടന്ന അദാലത്തില്‍ 2127 പരാതികള്‍ക്ക് തീര്‍പ്പായി. 4057 പരാതികളാണ് ജില്ലയില്‍ പരിഗണനക്കുവന്നത്. 7,22,69,893 രൂപ സര്‍ക്കാറിലേക്ക് വിവിധ വിഭാഗങ്ങളില്‍നിന്നായി ലഭിച്ചു. മാനന്തവാടിയില്‍ 1642 കേസുകളില്‍ 699 പരാതികള്‍ക്ക് പരിഹാരമായി. രണ്ടുകോടി ഒരു ലക്ഷം രൂപ ലഭിച്ചു. കല്‍പറ്റയില്‍ 964 പരാതികളില്‍ 733 പരാതികള്‍ക്ക് തീര്‍പ്പായി. 3,88,00,000 രൂപ ലഭിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ 1451ല്‍ 695 പരാതികളാണ് തീര്‍പ്പായത്. ഇതുവഴി 1,32,00,000 രൂപ ലഭിച്ചു. റവന്യൂ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, പൊതുമരാമത്ത്, ബി.എസ്.എന്‍.എല്‍ തുടങ്ങിയ വകുപ്പുകളിലെ പരാതികളാണ് പരിഗണനക്കുവന്നത്. മാനന്തവാടിയില്‍ 17 ബെഞ്ചിലും ബത്തേരിയില്‍ മൂന്ന് ബെഞ്ചിലും കല്‍പറ്റയില്‍ പത്ത് ബെഞ്ചുകളിലുമാണ് കേസ് പരിഗണിച്ചത്. ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍, അസി. ജഡ്ജി എം. അയൂബ്ഖാന്‍ എന്നിവരാണ് ജില്ലയിലെ അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.