മേപ്പാടി: മാനേജ്മെന്‍റിനിടയിലെ അധികാരത്തര്‍ക്കവും കിടമത്സരവും തങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഹനിക്കുന്നതായി പോഡാര്‍ പ്ളാന്‍േറഷന്‍ റിപ്പണ്‍ എസ്റ്റേറ്റ് തൊഴിലാളി യൂനിയനുകള്‍ ആരോപിച്ചു. മാനേജര്‍മാര്‍ക്കിടയിലെ കിടമത്സരത്തിനും അധികാരത്തര്‍ക്കങ്ങള്‍ക്കുമിടയില്‍ തൊഴിലാളികളുടെ ബോണസ് അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ മാനേജ്മെന്‍റ് സമയം കണ്ടത്തെുന്നില്ളെന്നാണ് യൂനിയന്‍ നേതാക്കള്‍ ആരോപിക്കുന്നത്. ഓടത്തോട്, നെല്ലിമുണ്ട, റിപ്പണ്‍ ഡിവിഷനുകളാണ് പോഡാര്‍ പ്ളാന്‍േറഷനുള്ളത്. നെല്ലിമുണ്ടയില്‍ തൊട്ടടുത്ത എ.വി.ടി എസ്റ്റേറ്റിലൊക്കെ ഇതിനകം ബോണസ് നല്‍കിക്കഴിഞ്ഞു. ജില്ലയിലെ മറ്റു പല എസ്റ്റേറ്റുകളിലും ബോണസ് കൊടുത്തിട്ടുണ്ട്. പോഡാറില്‍ ഇതുവരെ ഇതുസബന്ധിച്ച് യൂനിയനുകളുമായി ചര്‍ച്ച പോലും മാനേജ്മെന്‍റ് നടത്തിയിട്ടില്ളെന്ന് യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, ബി.എം.എസ് യൂനിയനുകളാണിവിടെ പ്രവര്‍ത്തിക്കുന്നത്. 20 ശതമാനം ബോണസ് ആവശ്യപ്പെട്ട് ഇവര്‍ സംയുക്തമായി ഡിസംബര്‍ ഒന്നുമുതല്‍ മസ്റ്ററോള്‍ ഓഫിസിന് മുന്നില്‍ പ്രകടനം നടത്തിവരികയാണ്. ഇനി എസ്റ്റേറ്റ് ഓഫിസിന് മുന്നിലേക്ക് മാറ്റാനും മാര്‍ച്ച് നടത്താനുമൊക്കെയാണ് യൂനിയനുകളുടെ തീരുമാനം. ബോണസിന് വേണ്ടി സമരം ശക്തമാക്കുമെന്നും ഇവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.