മാലിന്യമുക്ത മാനന്തവാടി യജ്ഞം ആരംഭിക്കുന്നു

മാനന്തവാടി: ‘മാലിന്യമുക്ത മാനന്തവാടി നഗരസഭ’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം. നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് പ്ളാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുന്നതിന് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. നിലവിലുള്ള പ്ളാസ്റ്റിക് സ്റ്റോക്കുകള്‍ ഒഴിവാക്കാന്‍ 2016 മാര്‍ച്ച് 31വരെ വ്യാപാരികള്‍ക്ക് സമയം നല്‍കും. പ്ളാസ്റ്റിക് മൊത്തക്കച്ചവടം ഇക്കാലയളവില്‍ തടയാന്‍ നടപടി സ്വീകരിക്കും. പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.